പരുമലയില്‍ തുണിക്കടയില്‍ വന്‍ തീപിടുത്തം, അണയ്ക്കാന്‍ ശ്രമം തുടരുന്നു

ആലപ്പുഴയിലെ മാന്നാര്‍ പരുമലയില്‍ വന്‍ തീപിടുത്തം. മെട്രോ സില്‍ക്ക് എന്ന തുണിക്കടയുടെ ഗോഡൗണിനാണ് തീപിടിച്ചത്. പുലര്‍ച്ചെ 6 മണിയോടെയാണ് സംഭവം.

കടയുടെ തൊട്ടടുത്ത പള്ളിയില്‍ പ്രാര്‍ത്ഥനക്കെത്തിയവരാണ് ആദ്യം ഇക്കാര്യം കണ്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. മൂന്ന് നിലകെട്ടിടത്തിനാണ് തീ പിടിച്ചത്.

വസ്ത്രശാലക്ക് തൊട്ടടുത്തായാണ് സ്റ്റോക്ക് സൂക്ഷിക്കുന്ന മൂന്ന് നില ഗോഡൗണ്‍ സ്ഥിതിചെയ്യുന്നത്. അതിന്റെ രണ്ടാം നിലയിലാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. കടയ്ക്കുള്ളില്‍ ജീവനക്കാരില്ല.