എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ പള്ളികളിലും ക്രിസ്തുമസ് ദിനത്തില ഏകീകൃത കുര്‍ബാന ചെല്ലണമെന്ന് വത്തിക്കാന്റെ അന്ത്യശാസനം. എറണാകുളം-അങ്കമാലി അതിരൂപതക്ക് വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് സിറിള്‍ വാസില്‍ അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സിനഡ് കുര്‍ബാന ചൊല്ലണമെന്ന മാര്‍പ്പാപ്പയുടെ സന്ദേശം എല്ലാവരും പിന്തുടരണമെന്നാണ് ആര്‍ച്ച് ബിഷപ്പ് സിറിള്‍ വാസിലിന്റെ കത്തില്‍ ആവശ്യപ്പെടുന്നത്.
സഭയുടെ ഐക്യത്തിന് കൂടി ഇത് പ്രധാനപ്പെട്ടതാണ്. അതിരൂപതയിലെ കാര്യങ്ങള്‍ വിശദമായി പഠിച്ചാണ് ഡിസംബര്‍ ഏഴിന് മാര്‍പ്പാപ്പ വ്യക്തമായ നിര്‍ദേശം നല്‍കിയതെന്നും കത്തില്‍ വ്യക്തമാക്കുന്നു. ഏകീകൃത കുര്‍ബാന നടപ്പിലാക്കത്ത വൈദികര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അവര്‍ സഭയ്ക്ക് പുറത്തുപോകുമെന്നും നേരത്തെ വത്തിക്കാന്‍ വ്യക്തമാക്കിയിരുന്നു.
കേവലം ചില നിയമങ്ങള്‍ പാലിക്കുന്ന പ്രശ്‌നമല്ല, മറിച്ച് സഭയുടെ ഐക്യത്തെ ബാധിക്കുന്ന കാര്യമാണെന്ന് മാര്‍പാപ്പ വ്യക്തമാക്കിയിട്ടുണ്ട്. മാര്‍പാപ്പയെയും സഭയെയും സ്‌നേഹിക്കുന്നവര്‍ പിടിവാശി ഉപേക്ഷിച്ച് അദ്ദേഹത്തെ അനുസരിക്കുമെന്നും സിറിള്‍ വാസില്‍ വ്യക്തമാക്കുന്നു
ക്രിസ്തുമസ് ദിനം മുതല്‍ അതിരൂപതയിലെ എല്ലാ പള്ളികളിലും സിനഡ് കുര്‍ബാന അര്‍പ്പിക്കണമെന്ന് സഭ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ക്രിസ്തുമസിന് അതിരൂപതയില്‍ സിനഡ് കുര്‍ബാന ചൊല്ലാന്‍ എല്ലാ വൈദികരും തയ്യാറാകണമെന്ന് ബിഷപ് ബോസ്‌കോ പുത്തൂരിന്റെ സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. സഭയും മാര്‍പ്പാപ്പയും അതാണ് ആഗ്രഹിക്കുന്നത്. അതിരൂപതയില്‍ സമാധാന അന്തരീക്ഷം തുടരാനാണ് ആഗ്രഹിക്കുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നു.
വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് സിറിള്‍ വാസില്‍ അയച്ച കത്തിന്റെ പൂര്‍ണരൂപം:
പ്രിയ സഹോദരീ സഹോദരന്മാരേ
നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ പിറവിത്തിരുന്നാള്‍ മനുഷ്യരാശിയോടുള്ള ദൈവസ്‌നേഹത്തിന്റെ രഹസ്യത്തിലേയ്ക്ക് നമ്മെ ഒരിയ്ക്കല്‍ക്കൂടി കൊണ്ടുവരുന്നു. ദൈവത്തിന്റെ ഏകജാതനായ പുത്രന്‍ മനുഷ്യശരീരം സ്വീകരിക്കുന്നു, ഈ ശരീരത്തില്‍ സ്വയം വെളിപ്പെടുത്തുന്നു, അതിന്റെ എല്ലാ ബലഹീനതകളും പരിമിതികളും ഉള്‍ക്കൊള്ളു ന്നു. ദൈവശാസ്ത്രപരമായ അര്‍ത്ഥത്തില്‍, മിശിഹായുടെ മൌതികശരീരം എന്നാണ് സഭയെ നാം വിളിക്കുന്നത്. ഈ ശരീരത്തിനും അതിന്റേതായ പരിമിതികളും ബുദ്ധിമുട്ടുകളുമുണ്ട്. എന്നിരുന്നാലും, ഇത് എല്ലായ്‌പ്പോഴും മിശിഹായുടെ ജനത്തിനിടയില്‍ അവന്റെ സാന്നി ദ്ധൃത്തിന്റെ ദൃശ്യമായ അടയാളമാണ്.
2023 ഡിസംബര്‍ 7ന് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയില്‍നിന്ന് ഒരു പ്രത്യേകസന്ദേശം ലഭിച്ച എറണാകുളം-അങ്കമാലി അതിരുപതയ്ക്ക് ഈ പിറവിത്തിരുന്നാളിന് ഒരു പ്രത്യേക പ്രാധാന്യമുണ്ട്. തന്റെ സന്ദേശത്തില്‍ പരിശുദ്ധ പിതാവ് അസന്നിഗ്ദ്ധവും തീക്ഷണവുമായ വാക്കുകളില്‍ എല്ലാ അത്മായരേയും സമര്‍പ്പിതരേയും, എല്ലാറ്റിലുമുപരി യായി, വൈദികരെയും കത്തോലിക്കാസഭയുമായുള്ള ഐക്യം ദൃശ്യമായ അടയാളത്തി ലൂടെ പ്രകടിപ്പിക്കാന്‍ ക്ഷണിച്ചിരിക്കുകയാണ്.
അതായത്, സിനഡിന്റെ തീരുമാനമനുസരിച്ച് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുക. ഇത് കേവലം ചില നിയമങ്ങള്‍ പാലിയ്ക്കുന്ന പ്രശ്‌നമല്ല, മറിച്ച്, അതിലുപരി, സഭയുടെ ഐക്യത്തെ ബാധിക്കുന്ന ഒരു കാര്യമാണ്. വിശുദ്ധ പൗലോസിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പരിശുദ്ധ പിതാവ് പറയുന്നു: ”സഭയാകുന്ന ക്രിസ്തുവിന്റെ ശരീരത്തെ തച്ചുടയ്ക്കരുത്, അങ്ങനെയായാല്‍ തന്റെ തന്നെ ന്യായവിധിയാണ് ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും.” (Cf. 1 കോറി 11: 29). ഈ വാക്കുകള്‍ അദ്ദേഹത്തിന്റെ കല്പനകൂടിയായ സന്ദേശത്തിന്റെ അര്‍ത്ഥത്തെക്കുറിച്ച് ഒരു സംശയത്തിനും ഇട നല്‍കുന്നില്ല. മാര്‍പ്പാപ്പ വൈദികരെ അഭിസംബോധന ചെയ്തുകൊണ്ട് ഇങ്ങനെ ചോദിക്കുന്നു:
”വൈദികരേ, നിങ്ങളുടെ തിരുപ്പട്ടത്തെയും അതിലൂടെ ഏറ്റെടുത്ത പ്രതിബദ്ധത യെയും ഓര്‍ക്കുക. നിങ്ങളുടെ സഭയുടെ പാതയില്‍നിന്ന് നിങ്ങള്‍ വൃതിചലിച്ചുപോകാതെ സിനഡിന്റെയും നിങ്ങളുടെ മ്രെതാന്മാരുടെയും മേജര്‍ ആര്‍ച്ചുബിഷപ്പിന്റെയും ഒപ്പം സഞ്ചരിക്കുക. നിങ്ങളുടെ സിനഡ് തീരുമാനിച്ച കാര്യങ്ങള്‍ നടപ്പിലാക്കുക.”
വളരെ വ്യക്തമായ ഈ വാക്കുകളില്‍ ആര്‍ക്കെങ്കിലും സംശയമോ എതിര്‍പ്പോ എങ്ങനെയുണ്ടാകും? മുന്‍കാലങ്ങളില്‍ മാര്‍പ്പാപ്പയുടെ കത്തുകള്‍ നിരസിച്ചതിനെ ന്യായീകരിച്ചു കൊണ്ട് ആരൊക്കെയോ ഇങ്ങനെ പറയുന്നത് കേട്ടിട്ടുണ്ട്: ‘പരിശുദ്ധ പിതാവ് ഇവിടത്തെ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാതെ എഴുതിയതാണവ. അതായത് എറണാകുളം-അങ്കമാലി അതിരൂപതയിലെ മുഴുവന്‍ യാഥാര്‍ത്ഥ്യവും അറിയാതെ എഴുതിയതിനാല്‍ അവയില്‍ ധാരാളം തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട്.
അതുമല്ലെങ്കില്‍ അറിഞ്ഞുകൊണ്ടുതന്നെ അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് അദ്ദേഹം അവ അങ്ങനെ എഴുതിയത്’ തന്റെ സന്ദേശത്തില്‍ മാര്‍പാപ്പ തന്നെ ഈ തെറ്റിദ്ധാരണകള്‍ തിരുത്തുന്നുണ്ട്. ”നിങ്ങളെ ബോധ്യപ്പെടുത്താനായി വര്‍ഷങ്ങളായി മുന്നോട്ടുവച്ച കാരണങ്ങള്‍ ഞാന്‍ ശ്രദ്ധാപൂര്‍വ്വം സമയമെടുത്ത് പഠിച്ചു.” എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് ഒരു വീഡിയോ സന്ദേശം അയയ്ക്കാന്‍ മാര്‍പാപ്പ തീരുമാനിച്ചത്? അദ്ദേഹംതന്നെ അത് വിശദീകരിക്കുന്നു. ”കാരണം മാര്‍പാപ്പ എന്താണ് ചിന്തിക്കുന്നതെന്ന് ഇനി ആര്‍ക്കും സംശയം വരാന്‍ ഇടയാകരുത്.”
പ്രിയ സഹോദരീസഹോദരന്മാരേ, പ്രിയ വൈദികരേ, സഭയോടുള്ള നമ്മുടെ സ്‌നേഹവും, റോമിലെ മെത്രാനായ ഫ്രാന്‍സിസ് മാര്‍പാപ്പയോടുള്ള നമ്മുടെ സ്‌നേഹവും വിശ്വസ്തതയും വാക്കുകളിലൂടെ മാത്രമല്ല, മറിച്ച് ഉചിതമായ പ്രവര്‍ത്തികളിലൂടെയും നമുക്ക് പ്രകടിപ്പിക്കാന്‍ കഴിയുന്നതും പ്രകടിപ്പിക്കേണ്ടതുമായ സമയം വന്നുകഴിഞ്ഞു.
സഹോദരങ്ങളെ വിശ്വാസത്തില്‍ ഉറപ്പിക്കാനും പഠിപ്പിക്കാനും ദൈവജനത്തെ നയിക്കാനും കര്‍ത്താവ് തന്റെ ശിഷ്യനായ പത്രോസിനെയും അവന്റെ പിന്‍ഗാമികളെയും നിയോഗിച്ചുവെന്ന് നാം യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നു. അങ്ങനെയെങ്കില്‍, മിശിഹായോടും അവന്റെ സഭയോടുമുള്ള സ്‌നേഹം ഒരു പ്രാദേശിക ആചാരത്തോടുള്ള അടുപ്പം ത്യജിക്കാന്‍ നമ്മെ ശക്തരാക്കേണ്ടതാണ്. അത് നമുക്ക് എത്ര പ്രിയപ്പെട്ടതാണെങ്കിലും, ആഴത്തില്‍ നമ്മില്‍ വേരുന്നിയതും ആത്മീയമായി ഉപയോഗ്രപ്രദവുമാണെങ്കിലും പരിശുദ്ധപിതാവിനോടുള്ള വിശ്വസ്തതയുടെയും അനുസരണത്തിന്റെയും അടയാളമായി ഈ പ്രവര്‍ത്തി നമുക്ക് സന്തോഷത്തോടെ ചെയ്യാം.
പരിശുദ്ധ പിതാവിനെയും സഭയെയും സ്‌നേഹിക്കുന്നവര്‍ ഒഴികഴിവുകളും ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കാത്ത പിടിവാശിയും ഉപേക്ഷിച്ചുകൊണ്ട് അദ്ദേഹത്തെ അനുസരിക്കും.
ഈ അതിരൂപതയും അതിലെ അത്മായരും സമര്‍പ്പിതരും വൈദികരും എപ്പോഴും മാര്‍പാപ്പയോടും സഭയോടുമുള്ള സ്‌നേഹം പ്രഖ്യാപിച്ചിട്ടുണ്ട്. പരിശുദ്ധ പിതാവിന്റെ തീരുമാനം അംഗീകരിച്ചുകൊണ്ട് ഈ സ്‌നേഹം ഉചിതമായും വ്യക്തമായും പ്രകടിപ്പിക്കേണ്ട സമയം വന്നിരിക്കുന്നു. തന്റെ സമൃദ്ധമായ കൃപയാല്‍ നമ്മുടെ ഉദാരമായ അനുസരണ ത്തിന് കര്‍ത്താവ് പ്രതിഫലം തരും.
Read more
മിശിഹാ നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.