കണ്ണൂര്‍ പാനൂരില്‍ യുവതിയെ കഴുത്തറത്ത നിലയില്‍ കണ്ടെത്തി. കണ്ണച്ചാന്‍കണ്ടി ഹൗസില്‍ വിഷ്ണുപ്രിയ (23) ആണ് മരിച്ചത്. വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിുയത്. കൊലപാതകമെന്നാണ് സൂചന. മുഖംമൂടി ധരിച്ചയാളെ വീടിനുസമീപം കണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
ചെങ്ങന്നൂരില്‍ 80-കാരിയെ വെട്ടിക്കൊന്നു; ബന്ധുവായ യുവാവ് അറസ്റ്റില്‍
ചെങ്ങന്നൂര്‍ മുളകുഴയില്‍ 80 കാരിയെ വെട്ടിക്കൊന്നു. മുളക്കുഴ സ്വദേശി അന്നമ്മ വര്‍ഗീസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബന്ധുവായ റിന്‍ജു സാമിലെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പ്രാഥമിക നിഗമനം.
ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു കൊലപാതകം. ഇരുവരും ഒരു വീട്ടിലായിരുന്നു താമസം. അതിക്രൂരമായിട്ടാണ് പ്രതി കൊലനടത്തിയത്. ശരീരത്തില്‍ ഇരുപതിലേറെ വെട്ടുകളുണ്ട്.
Read more
പ്രതി ആദ്യം അമ്മയേയും അച്ഛനെയും മര്‍ദ്ദിച്ച് പുറത്താക്കി. അകത്ത് നിന്ന് വാതില്‍ അടച്ചു. തുടര്‍ന്നായിരുന്നു ആക്രമണം. പൊലീസ് എത്തിയപ്പോഴും പ്രതി അന്നമ്മയെ വെട്ടുകയായിരുന്നു.