രാജവെമ്പാലയെ പിടികൂടി ചുംബിക്കാന്‍ ശ്രമിച്ച യുവാവിന് കടിയേറ്റു

രാജവെമ്പാലയെ ചുംബിക്കാന്‍ ശ്രമിച്ച യുവാവിന് കടിയേറ്റു. കര്‍ണാടകയില്‍ ശിവമോഗജില്ലയിലെ ഭദ്രാവതിയിലായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പാമ്പിനെ പിടികൂടിയ യുവാവ് ആള്‍ക്കൂട്ടത്തിന് മുന്നില്‍ വെച്ച് പാമ്പിന്റെ തലയില്‍ ചുംബിക്കാന്‍ ശ്രമിക്കവെ പാമ്പ് തിരിഞ്ഞ് യുവാവിന്റെ ചുണ്ടില്‍ കൊത്തുകയായിരുന്നു.

തുടര്‍ന്ന് കയ്യില്‍ നിന്ന് താഴെ വീണ പാമ്പ് ഇഴഞ്ഞു പോകുന്നതും മറ്റൊരാള്‍ ഇതിനെ പിടിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. കടിയേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും, അപകട നില തരണം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

Read more

വൈറലാകാനായി ജീവന്‍ വരെ പണയം വെക്കുന്നവരാണ്് ഇപ്പോഴത്തെ യുവാക്കളെന്ന വിമര്‍ശനവുമായാണ് പലരും സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെക്കുന്നത്.