ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞു; പിതാവിന് മുന്നിൽ മകൾക്കും ഭാര്യയ്ക്കും ദാരുണാന്ത്യം

കാസർകോട് പൊയിനാച്ചിയിൽ ദേശീയപാതയോരത്ത് ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞു രണ്ടു പേര് മരിച്ചു. ഓട്ടോയിൽ സഞ്ചരിച്ചിരുന്ന ചട്ടംചാൽ മണ്ഡലിപ്പാറയിലെ രാജന്റെ ഭാര്യ ശോഭ (32), മകൾ വിസ്മയ (13) എന്നിവരാണു മരിച്ചത്.

ലോറിയിലിടിച്ച ഓട്ടോ കുഴിയിലേക്ക് മറിയുകയായിരുന്നു. മറിഞ്ഞ ഓട്ടോറിക്ഷയുടെ മുകളിലേക്ക് ഇടിച്ച അതേ ലോറി വീണാണ് ഓട്ടോയിൽ ഉണ്ടായിരുന്ന അമ്മയും മകളും മരിച്ചത്. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു അപകടം. രണ്ടു പേർക്ക് ഗുരുതര പരുക്കേറ്റു.

Read more

സാരമായ പരിക്കുകളോടെ രാജനെയും ഓട്ടോ ഡ്രൈവർ ഖാദറിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബഡിച്ചാലിൽനിന്നു പുല്ലുരിലേക്കു പോകുവായിരുന്നു ഓട്ടോയിൽ കാഞ്ഞങ്ങാടു ഭാഗത്തുനിന്നു കാസർകോഡിന് വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് ഓട്ടോയിൽ ഇടിക്കുകയായിരുന്നു.