വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനും കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്തിനെതിരെയും കടുത്ത നടപടിയുമായി സര്‍ക്കാര്‍. ഹിന്ദു ഐഎഎസ് ഓഫീസര്‍മാരുടെ വാട്ട്സാപ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണത്തില്‍ കെ ഗോപാലകൃഷ്ണനും അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരായ വ്യക്തിപരമായ പരാമര്‍ശത്തിലാണ് എന്‍ പ്രശാന്തിനും സസ്പെന്‍ഷന്‍ നല്‍കിയിരിക്കുന്നത്.
ഇരുവര്‍ക്കുമെതിരായ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ കൈമാറിയിരുന്നു. പ്രശാന്ത് സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശം ചട്ടലംഘനമാണെന്ന് ചീഫ്സെക്രട്ടറി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇരുവര്‍ക്കുമെതിരായ നടപടി ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.
ഹിന്ദു ഓഫീസര്‍മാരുടെ ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണം നേരിടുന്ന കെ ഗോപാലകൃഷ്ണന്‍ തന്റെ വാട്ട്സാപ് ഹാക്ക് ചെയ്യപ്പെട്ടെന്നായിരുന്നു പല ഘട്ടത്തിലും വിശദീകരിച്ചത്. എന്നാല്‍, ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന് മെറ്റ കമ്പനി റിപ്പോര്‍ട്ട് നല്‍കി.
Read more
നടപടിയുണ്ടാവുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടും ഞായറാഴ്ചയും ജയതിലകിനെതിരേ പ്രശാന്ത് അധിക്ഷേപം തുടര്‍ന്നു. ഇതുകൂടി ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി സ്വമേധയായാണ് റിപ്പോര്‍ട്ട് നല്‍കിയത്.