മായം കലര്‍ത്തിയ നെയ്യ്, മൂന്ന് പ്രമുഖ ബ്രാന്റുകള്‍ക്ക് നിരോധനം; വില്‍പ്പന നിരോധിച്ച ബ്രാന്റുകള്‍ ഇവ

സംസ്ഥാനത്ത് മായം കലര്‍ത്തി വില്‍പ്പന നടത്തിയ മൂന്ന് നെയ്യ് ബ്രാന്റുകളെ നിരോധിച്ച് ഭക്ഷ്യ സുരക്ഷ വിഭാഗം. ഭക്ഷ്യ സുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് മായം കലര്‍ത്തിയത് കണ്ടെത്തിയത്. മേന്മ, ചോയ്‌സ്, എസ്ആര്‍എസ് എന്നീ ബ്രാന്റുകളാണ് മായം കലര്‍ത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധിച്ചത്.

നിരോധിച്ച കമ്പനികളുടെ ഉത്പന്നങ്ങളുടെ വില്‍പ്പനയും സംഭരണവും ഭക്ഷ്യ സുരക്ഷ വിഭാഗം നിരോധിച്ചിട്ടുണ്ട്. തിരുവനന്തപുരം അമ്പൂരിയില്‍ നിന്ന് പുറത്തിറങ്ങുന്നതാണ് മായം കലര്‍ത്തിയെന്ന് കണ്ടെത്തിയ മൂന്ന് കമ്പനികളും. വില്‍പ്പനയ്ക്കായി വച്ചിരുന്ന സാമ്പിളുകളില്‍ നടത്തിയ പരിശോധനയിലാണ് മായം കലര്‍ത്തിയതായി കണ്ടെത്തിയത്.

നെയ്യ് എന്ന പേരിലായിരുന്നു ഉത്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചിരുന്നത്. എന്നാല്‍ ശുദ്ധമായ നെയ്യ് മാത്രമാണ് ഇങ്ങനെ വില്‍ക്കാന്‍ അനുമതിയുള്ളത്. നിരോധിച്ച ഉത്പന്നങ്ങളില്‍ സസ്യ എണ്ണ, വനസ്പതി എന്നിവയുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു.