പിവി അന്‍വറിന്റെ ആരോപണത്തിന് പിന്നാലെ പൊലീസില്‍ കൂട്ടസ്ഥലം മാറ്റം; എസ്പി ശശിധരനും ഡിവൈഎസ്പിമാര്‍ക്കും സ്ഥാനചലനം

പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ മലപ്പുറം എസ്പി എസ് ശശിധരനും സ്ഥലംമാറ്റം. മലപ്പുറം ജില്ലയില്‍ എസ്പി മുതലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. ഡിവൈഎസ്പിമാര്‍ക്കും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെയുള്ള സബ് ഡിവിഷനിലുള്ളവര്‍ക്കും നടപടിയെ തുടര്‍ന്ന് സ്ഥലംമാറ്റമുണ്ടായി.

നേരത്തെ പിവി അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ എസ്പി സുജിത് ദാസിനെ ആഭ്യന്തര വകുപ്പ് സസ്‌പെന്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മലപ്പുറം ജില്ലയില്‍ എസ്പി ഉള്‍പ്പെടെയുള്ളവര്‍ നടപടി നേരിടുന്നത്. ഡിവൈഎസ്പി ബെന്നിയെയും സ്ഥലംമാറ്റിയിട്ടുണ്ട്. പൊന്നാനിയിലെ വീട്ടമ്മയുടെ പരാതിയിലാണ് നടപടി.

Read more

എസ്പി ശശിധരനെതിരെയുള്ള ആരോപണങ്ങളില്‍ മാപ്പ് പറയില്ലെന്ന് പിവി അന്‍വര്‍ എംഎല്‍എ നേരത്തെ വ്യക്തമാക്കിയിരുന്നു. ശശിധരന്‍ നമ്പര്‍ വണ്‍ സാഡിസ്റ്റും ഈഗോയിസ്റ്റുമാണെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. നല്ല ഓഫീസര്‍ അല്ലെന്നും പൂജ്യം മാര്‍ക്കേ നല്‍കൂവെന്നും അന്‍വര്‍ വ്യക്തമാക്കിയിരുന്നു.