പത്തനംതിട്ടയില്‍ മൂന്നര വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയ്ക്ക് നൂറ് വര്‍ഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. പത്തനാപുരം പുന്നല കടയ്ക്കാമണ്‍ വിനോദ് ഭവനത്തില്‍ വിനോദിന് ആണ് കോടതി നൂറ് വര്‍ഷം കഠിന തടവ് വിധിച്ചത്. അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എ സമീറാണ് കേസില്‍ വിധി പ്രസ്താവിച്ചത്.
പിഴ തുക അടച്ചില്ലെങ്കില്‍ പ്രതി രണ്ട് വര്‍ഷം അധിക തടവ് അനുഭവിക്കണം. കേസില്‍ ആകെ രണ്ട് പ്രതികളാണ് ഉണ്ടായിരുന്നത്. വിനോദിനെ കൂടാതെ ഇയാളുടെ ബന്ധുവായ രാജമ്മയും കേസിലെ പ്രതിയായിരുന്നു. എന്നാല്‍ രാജമ്മയെ കോടതി താക്കീത് നല്‍കി വിട്ടയച്ചു. വിനോദിന് ഞ്ച് വകുപ്പുകളിലായി ആകെ നൂറ് വര്‍ഷം ആയിരുന്നു ശിക്ഷ വിധിച്ചത്. എന്നാല്‍ ആകെ 20 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും.
Read more
പിഴ തുക അടയ്ക്കുന്ന പക്ഷം അത് അതിജീവിതയ്ക്ക് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. 2021 ഡിസംബര്‍ 18ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മൂന്നര വയസുകാരിയുടെ സഹോദരിയെ പീഡിപ്പിച്ച സംഭവത്തിലും ഇയാള്‍ പ്രതിയാണ്. ഈ കേസില്‍ വിചാരണ നടക്കുന്നുണ്ട്. പീഡനത്തിനിരയായ എട്ട് വയസുകാരിയാണ് തനിക്കും സഹോദരിക്കും നേരിട്ട ദുരനുഭവത്തെ കുറിച്ച് കുടുംബത്തെ അറിയിച്ചത്.