തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറിയായി വീണ്ടും വി ജോയ്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എട്ട് പുതുമുഖങ്ങളില്‍ മൂന്ന് എംഎല്‍എമാരും തിരുവനന്തപുരം നഗരസഭ മേയറും ഉള്‍പ്പെട്ടിട്ടുണ്ട്.
ആറ്റിങ്ങല്‍ എംഎല്‍എ ഒഎസ് അംബിക, അരുവിക്കര എംഎല്‍എ ജി സ്റ്റീഫന്‍, വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്ത് എന്നിവരാണ് ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍. ഇതിനുപുറമേ തിരുവനന്തപുരം നഗരസഭ മേയര്‍ ആര്യ രാജേന്ദ്രനും ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
Read more
ആര്‍പി ശിവജി, ശ്രീജ ഷൈജുദേവ്, വി അനൂപ്, വണ്ടിത്തടം മധു എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെത്തിയ മറ്റ് പുതുമുഖങ്ങള്‍. അതേസമയം വയനാട് സിപിഎം ജില്ലാ സെക്രട്ടറിയായി കെ റഫീഖിനെ തിരഞ്ഞെടുത്തു. സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനമാണ് റഫീഖിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.