നിയമലംഘനം നിരീക്ഷിക്കാൻ എ ഐ ക്യാമെറകൾ വീണ്ടും നിരത്തിലേക്ക്; ഇനി എവിടെയും പിടിവീഴും; പിന്നാലെ പോലീസ് നടപടി

സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങളും, വാഹനാപകടങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ എ ഐ ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ രണ്ടാം ഘട്ടം ആരംഭിക്കുകയായി. ഇത് സ്ഥാപിക്കുന്നത് എംവിഡിക്ക് പകരം പോലീസ് ആണ് മുൻകൈ എടുക്കുന്നത്. റിപ്പോട്ട് സമർപ്പിക്കാൻ എ.ഡി.ജി.പി മനോജ് എബ്രഹാം ട്രാഫിക് ഐ.ജി.ക്ക് നിര്‍ദേശം നല്‍കി.

നിലവിൽ 675 ഐ ക്യാമെറകളാണ് നിരത്തിലുള്ളത്. മോട്ടോര്‍വാഹന വകുപ്പിന്റെ ക്യാമറകള്‍ എത്തിയിട്ടില്ലാത്ത പാതകള്‍ കേന്ദ്രീകരിച്ചാകും പോലീസ് പുതിയ ക്യാമെറകൾ സ്ഥാപിക്കുക. 374 അതിതീവ്ര ബ്ലാക്ക്സ്‌പോട്ടുകള്‍ക്ക് മുന്‍ഗണന നല്‍കും.

എ.ഐ ക്യാമറകളുടെ എണ്ണം കൂട്ടാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചിരുന്നെങ്കിലും കരാറുള്ള കെൽട്രോണുമായുള്ള ഉപകരാറുകള്‍ വിവാദമായതോടെ പദ്ധതി താത്കാലികമായി മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എ ഐ ക്യാമെറകൾ വെക്കാൻ പോലീസ് തന്നെ മുൻകൈ എടുക്കുന്നത്.

എ ഐ ക്യാമറകളുടെ വരവോടു കൂടി അപകടനിരക്കിൽ കുറവുണ്ടായി. എ ഐ ക്യാമെറകൾക്ക് വേണ്ടി ചിലവായ തുക 165 കോടി രൂപയാണ്. ആദ്യവര്‍ഷം പിഴയായി 78 കോടി രൂപ ലഭിച്ചു. 428 കോടി രൂപ പിഴചുമത്തിയിട്ടുണ്ട്.