വിദ്യാര്‍ത്ഥികള്‍ക്ക് റെക്കോഡ് ശമ്പളം ഉറപ്പാക്കി ഐയിമര്‍ ബി സ്‌കൂള്‍; പ്രതിവര്‍ഷം 9.52 ലക്ഷം രൂപ ശമ്പളം ഉറപ്പാക്കിയ സംസ്ഥാനത്തെ ആദ്യ ബിസിനസ് സ്‌കൂള്‍

രാജ്യത്തെ എംബിഎ ബിരുദധാരികളുടെ ശരാശരി ശമ്പളത്തിനും ഇരട്ടി തുകയില്‍ തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ഉറപ്പാക്കി കോഴിക്കോട് ആസ്ഥാനമായ ഐയിമര്‍ ബി സ്‌കൂള്‍. കേരളത്തിലെ ബിസിനസ് സ്‌കൂളുകള്‍ക്കിടയില്‍ മികച്ച നേട്ടങ്ങള്‍ നേടി മുന്നേറുകയാണ് ഐയിമര്‍ ബി സ്‌കൂള്‍. സംസ്ഥാനത്ത് തന്നെ ഇതാദ്യമായി സ്വകാര്യ ബി സ്‌കൂളുകളില്‍ ഏറ്റവും ഉയര്‍ന്ന ശരാശരി ശമ്പളത്തിലൂടെ തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി നേടി കൊടുക്കുക എന്ന നേട്ടമാണ് സമീപകാലത്ത് ഐയിമര്‍ നേടിയിരിക്കുന്നത്.

പ്രതിവര്‍ഷം ശരാശരി 9.525 ലക്ഷം രൂപ സി ടി സിയാണ് ഇക്കുറി ഐയിമറില്‍ നിന്ന് പഠിച്ച് ജോലി ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക. രാജ്യത്ത് തന്നെ എം ബി എ ബിരുദധാരികളുടെ ശരാശരി ശമ്പളത്തിനും ഇരട്ടിയാണ് ഈ തുകയെന്ന് ഐയിമര്‍ ബി സ്‌കൂള്‍ സ്ഥാപകനും സി ഇ ഒയുമായ മുഹമ്മദ് മോന്‍ അവകാശപ്പെട്ടു. മികച്ച വിദ്യാഭ്യാസവും പരിശീലന സൗകര്യങ്ങളും നല്‍കി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴില്‍ അവസരങ്ങള്‍ ഒരുക്കുക എന്നതാണ് ഐയിമര്‍ ലക്ഷ്യം വെക്കുന്നതെന്ന് സി ഇ ഒ മുഹമ്മദ് മോന്‍ അറിയിച്ചു.

രാജ്യത്തിനകത്തും പുറത്തുമുള്ള വ്യവസായികള്‍, മികച്ച സംരംഭകര്‍ തുടങ്ങിയവരുമായുള്ള ബന്ധം വഴി ഈ അധ്യയന വര്‍ഷം സ്‌കൂളിലെ 58% ബിരുദധാരികള്‍ക്കും ജോലി ഉറപ്പാക്കാന്‍ കഴിഞ്ഞു. സംസ്ഥാനത്ത് തന്നെ ഒരു സ്വകാര്യ ബിസിനസ് സ്‌കൂളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ 9.525 പ്രതിവര്‍ഷം ശമ്പളത്തോടെ തൊഴില്‍ നേടുന്നത് ഇതാദ്യമാണ്. പഠനം പൂര്‍ത്തിയാക്കിയ 42% വിദ്യാര്‍ത്ഥികള്‍ക്ക് സംരംഭകത്വ അവസരങ്ങളും ഒരുക്കി നല്‍കാന്‍ സ്‌കൂളിന് ഈ അധ്യയന വര്‍ഷം കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ ഒട്ടനവധി നേട്ടങ്ങള്‍ കൈവരിച്ചതിന്റെ ആഹ്ലാദത്തിലാണ് അടുത്ത അധ്യയന വര്‍ഷത്തെ കോഴിക്കോട് ആസ്ഥാനമാക്കിയ ബിസിനസ് സ്‌കൂള്‍ നോക്കി കാണുന്നത്.

അക്കാദമികവും തൊഴില്‍പരവുമായ വികസനത്തിന് സംസ്ഥാനത്തെ ഒരു മുന്‍നിര സ്ഥാപനമെന്ന നിലയില്‍ ഐയിമര്‍ ബി സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചു നില്‍ക്കുന്നതാണ്. ബിബിഎ, എം ബി എ പ്രോഗ്രാമുകളോട് കൂടെ ഐയിമര്‍ മുന്നോട്ട് വെക്കുന്ന വര്‍ക്ക് ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ ലോകോത്തരനിലവാരം പുലര്‍ത്തുന്നതാണെന്നും ബിസിനസ് സ്‌കൂള്‍ സിഇഒ മുഹമ്മദ് മോന്‍ വ്യക്തമാക്കി.