എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന സുഡ് കെമി എന്ന കമ്പനിയിൽനിന്നും രാസമാലിന്യം കലർന്ന പുക പുറത്തേക്ക് വിട്ടു. കഴിഞ്ഞ ദിവസം രാവിലെയാണ് കമ്പനിയിലെ പുകക്കുഴയിൽ നിന്നും മഞ്ഞ നിറത്തിലുള്ള പുക പുറത്തുവരുന്നതായി ശ്രദ്ധയിൽ പെട്ടത്. അന്തരീക്ഷമാകെ പുക നിറഞ്ഞതിന്റെ ആശങ്കയിലാണ് പ്രദേശ വാസികൾ.
പൊല്യൂഷൻ കൺട്രോൾ ബോഡിലെ ഉദ്യോഗസ്ഥരെ വിവരമറിയിക്കുവാൻ വിളിച്ചിച്ചിട്ട ഫോണെടുത്തില്ലെന്ന് നാട്ടുകാർ പരാതി പറയുന്നു. പ്രദേശത്ത് മാലിന്യപ്രശ്നം രൂക്ഷമായതിനെത്തുടർന്ന് നാട്ടുകാർ പൗരസമിതിയുണ്ടാക്കി പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും രാസമാലിന്യം പുറത്തേക്ക് പടർന്നത്.
View this post on Instagram
View this post on Instagram
യുണൈറ്റഡ് കാറ്റ്ലീസ്റ്റ് ഇന്ത്യ എന്നപേരിൽ പ്രവർത്തിച്ചിരുന്ന കമ്പനി പിന്നീട് സുഡ് കെമി എന്ന് പേരുമാറ്റിയാണ് പ്രവർത്തിക്കുന്നത്. കമ്പനിയിൽ നിന്നും രാസമാലിന്യം കലർന്ന ജലം പൈപ്പിലൂടെ ഓടയിലേക്ക് തള്ളി പെരിയാറിലേക്ക് ഒഴിക്കി വിടുന്ന സ്ഥിതിയുണ്ടായിരുന്നു. നാട്ടുകാർ ഇടപെട്ട് അത് തടയുകയും ആവശ്യമായ നടപടി സ്വീകരിക്കാൻ പൊലൂഷൻ കൺട്രോൾ ബോർഡിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Read more
എന്നാൽ ഇതുവരെ കാര്യമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.സർക്കാരും കണ്ടില്ലെന്ന് നടിച്ച മട്ടാണ്. ഈ സാഹചര്യത്തിലാണ് വീണ്ടും രാസമാലിന്യം കലർന്ന പുക പുറത്തേക്ക് വിട്ടത്. എടയാർ പ്രദേശത്ത് രൂക്ഷമായി മാറിയ പരിസ്ഥിതി മലിനീകരണത്തിന് സുഡ് കെമി എന്ന കമ്പനിയാണ് പ്രധാന കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. അധികൃതർ ഇക്കാര്യത്തിൽ ഇനിയെങ്കിലും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.