എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്ത് തുടരും; മാറ്റം ഉടനില്ല, തോമസ് കെ തോമസിനോട് കാത്തിരിക്കാന്‍ മുഖ്യമന്ത്രി

വനം വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്ത് തുടരും. മുഖ്യമന്ത്രിയുമായുള്ള എന്‍സിപി നേതാക്കളുടെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടായത്. എകെ ശശീന്ദ്രന് പകരം തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തുടരുമെന്നാണ് എന്‍സിപി നേതൃത്വം അറിയിച്ചത്.

മുഖ്യമന്ത്രിയുമായി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് എകെ ശശീന്ദ്രന്‍ മന്ത്രിയായി തുടരാന്‍ തീരുമാനമായത്. നേരത്തെ എകെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു.

Read more

തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞ ശേഷം അന്തിമതീരുമാനത്തിലേക്കെത്തുകയായിരുന്നു. ഇതോടെ തോമസ് കെ തോമസിന് മന്ത്രിസ്ഥാനത്തെത്താന്‍ ഇനിയും കാത്തിരിക്കണം. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ തീരുമാനം സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ അറിയിക്കും.