കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോമില്‍ ലോഗോ തുന്നിചേര്‍ക്കണമെന്ന ഉത്തരവ് താത്ക്കാലികമായി മരവിപ്പിച്ചു. യൂണിഫോം അലവന്‍സ് ഇതുവരെ കെഎസ്ആര്‍ടിസി നല്‍കാത്ത സാഹചര്യത്തിലാണ് ഉത്തരവ് മരവിപ്പിച്ചത്. കെഎസ്ആര്‍ടിസിയുടെ ലോഗോ എല്ലാജീവനക്കാരും യൂണിഫോമില്‍ തുന്നിപ്പിടിപ്പിക്കണമെന്ന് എംഡി ഉത്തരവിട്ടിരുന്നു.
ഇതിനായി 76,500 ലോഗോ വിതരണം ചെയ്യാനും ജൂണ്‍ 20 മുതല്‍ ലോഗോയുള്ള യൂണിഫോം ധരിക്കാനുമായിരുന്നു നിര്‍ദേശം. എന്നാൽ യൂണിഫോം അലവന്‍സ് ഇതുവരെ കെഎസ്ആര്‍ടിസി വിതരണം ചെയ്തിട്ടില്ല. യൂണിഫോം അലവന്‍സ് തരാതെ ലോഗോ തുന്നിപ്പിടിപ്പിക്കാന്‍ ഉത്തരവിട്ടതിനെതിരെ ജീവനക്കാര്‍ രംഗത്തു വന്നിരുന്നു.
Read more
ഇതിനെ തുടര്‍ന്നാണ് ഇന്നലെ താത്ക്കാലികമായി ഉത്തരവ് മരപ്പിച്ചത്. കെഎസ്ആർടിസിയിൽ യൂണിഫോം അലവൻസ് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാലാണ് ലോഗോ തുന്നിപ്പിടിപ്പണമെന്ന ഉത്തരവ് താത്ക്കാലികമായി മരവിപ്പിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. അതേസമയം, അന്തര്‍ സംസ്ഥാന ദീര്‍ഘദൂര യാത്രകള്‍ക്കായുള്ള കെ സ്വിഫ്റ്റ് ബസുകളില്‍ കെഎസ്ആര്‍ടിസിയില്‍ നിന്നുള്ള ഡ്രൈവര്‍മാരെ നിയമിക്കാനുള്ള നീക്കത്തിലാണ് കെഎസ്ആര്‍ടിസി.