തൃശൂർ കുന്നംകുളത്ത് സ്‌ഫോടകവസ്തു കണ്ടെത്തി. വഴിയരികിൽ ഒരു തെർമ്മോക്കോൾ പെട്ടിക്കുള്ളിലായിരുന്നു സ്ഫോടകവസ്തു. ഇന്ന് രാവിലെയാണ് സംഭവം. ചിറ്റഞ്ഞൂരിൽ പ്രദേശവാസിയായ ആള് തേങ്ങ പെറുക്കുന്നതിനിടെയാണ് സ്ഫോടക വസ്തു കണ്ടത്.
സംഭവ സ്ഥലത്തേക്ക് ബോംബം സ്ക്വാഡ് എത്തി പരിശോധന നടത്തുകയാണ്. സ്ഫോടക വസ്തുവാണെന്ന് അറിയാതെ പ്രദേശവാസി ഇത് എടുത്തുകൊണ്ട് വീട്ടിലെത്തിയിരുന്നു. തുടർന്ന് പ്രദേശത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരുമാണ് ഇത് സ്ഫോടകവസ്തുവാണെന്ന് തിരിച്ചറിയുന്നത്. പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Read more
15-ാം തീയതി കുന്നംകുളത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കാനിരിക്കെ സ്ഫോടക വസ്തു കണ്ടെത്തിയതിനെ അതീവ ഗൗരവമായാണ് പൊലീസ് നോക്കികാണുന്നത്. പാറമടയിൽ ഉൾപ്പെടെ സ്ഫോടനത്തിന് ഉപയോഗിക്കുന്ന സ്ഫോടക വസ്തുവാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.