സംസ്ഥാനത്ത് വീണ്ടും എച്ച്1എന്‍1 മരണം; മരിച്ചത് തൃശൂര്‍ സ്വദേശി

സംസ്ഥാനത്ത് വീണ്ടും എച്ച്1എന്‍1 മരണം. തൃശൂര്‍ ശ്രീനാരായണപുരം സ്വദേശി അനിലാണ് മരിച്ചത്. പനി ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് തൃശൂരില്‍ എച്ച്1എന്‍1 ബാധിച്ച് തൃശൂര്‍ എറവ് സ്വദേശി മരിച്ചിരുന്നു.

എറവ് സ്വദേശിനി മീനയാണ് മരിച്ചത്. എച്ച്1എന്‍1 ബാധയെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു മരണം. അതേസമയം, ഇന്നലെ കാസര്‍ഗോഡ് പടന്നക്കാട് എച്ച്1എന്‍1 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

പടന്നക്കാട് കാര്‍ഷിക കോളേജിലെ വിദ്യാര്‍ഥികള്‍ക്കാണ് രോഗബാധ ഉണ്ടായത്. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങള്‍ കാണിച്ച വിദ്യാര്‍ഥികളുടെ സ്രവങ്ങള്‍ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു.