സ്വപ്‌നക്കും വിജേഷ് പിള്ളക്കുമെതിരെ ഗൂഡാലോചനക്കും, വ്യാജരേഖ ചമക്കലിനും കേസ്, പരാതി നല്‍കിയത് ഏരിയാ സെക്രട്ടറി

സ്വപ്‌നാ സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. സി പി എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷിന്റെ പരാതിയിലാണ് കേസെടുത്തത്. ഗൂഡാലോചന, വ്യാജരേഖചമക്കല്‍, ലഹള ഉണ്ടാക്കാന്‍ ശ്രമിക്കല്‍ എന്നിവ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എതിരെയുള്ള അപവാദപ്രചരണങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സി പി എം കേസ് കൊടുത്തത്.സ്വപ്ന സുരേഷും വിജേഷ് പിള്ളയും ഗൂഢാലോചന നടത്തിയാണ് വീഡിയോ തയ്യാറാക്കിയതെന്ന് പരാതിയില്‍ ആരോപിക്കുന്നു. വീഡിയോയിലെ സംഭാഷണം പുറത്ത് വിടാതിരിക്കുന്നത് ദുരൂഹമാണെന്നും പരാതിക്കാരന്‍ പറയുന്നു.

അതിനിടെ കഴിഞ്ഞ ഒമ്പത് മണിക്കൂറായി ബാംഗ്‌ളൂര്‍ വൈറ്റ് ഫീല്‍ഡ് മഹാദേവപുര പൊലീസ് സ്റ്റേഷനില്‍ വിജേഷ് പിള്ളയെ പൊലീസ് ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്. സ്വ്പ്‌നാ സുരേഷിനെയും സരിത്തിനെയും മൊഴിയെടുക്കാന്‍ പൊലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്.