എറണാകുളം കാഞ്ഞിരമറ്റത്ത് വാഹനാപകടത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ അടിയേറ്റ് വീണയാള്‍ ചികിത്സയിലിരിക്കെ മരിച്ചു. കാഞ്ഞിരമറ്റം സ്വദേശി ഹനീഫയാണ് മര്‍ദ്ദനമേറ്റതിന് പിന്നാലെ ചികിത്സയിലിരിക്കെ മരിച്ചത്. ഡിസംബര്‍ 31ന് രാത്രി ആയിരുന്നു കാഞ്ഞിരമറ്റത്ത് റോഡരികില്‍ സംഭവം നടന്നത്.
ഷിബു എന്നയാള്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് പിന്നില്‍ ഹനീഫയുടെ കാറിടിച്ചതാണ് മര്‍ദ്ദനത്തിന് കാരണമായത്. തുടര്‍ന്ന് ഷിബുവും ഹനീഫയും തമ്മില്‍ തര്‍ക്കത്തിലായി. ഇതിനിടെയാണ് ഷിബുവിന്റെ അടിയേറ്റ് ഹനീഫ റോഡില്‍വീണത്. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് വിവരം.
Read more
തുടര്‍ന്ന് ഷിബു തന്നെയാണ് ഹനീഫയെ ആശുപത്രിയിലെത്തിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഹനീഫയുടെ നില ഗുരുതരമാണെന്നറിഞ്ഞതോടെ പ്രതിയായ ഷിബു ഒളിവില്‍പോവുകയായിരുന്നു. ഇയാള്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായും പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.