രോഹിത് ശർമ്മ കാരണം എട്ടിന്റെ പണി കിട്ടി നടി വിദ്യ ബാലന്; സംഭവം വിവാദത്തിൽ

ബോർഡർ ഗവാസ്കർ ട്രോഫിയിൽ പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് രാജകീയ വരവ് വീണ്ടും അറിയിച്ചിരിക്കുകയാണ് കങ്കാരുപ്പട. അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ 6 വിക്കറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇതോടെ 2025 ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യ പുറത്തായി.

ടൂർണമെന്റിൽ ഉടനീളം മോശം പ്രകടനം കാഴ്ച്ച വെച്ച രോഹിത് ശർമ്മ അവസാനത്തെ ടെസ്റ്റിൽ നിന്ന് പിന്മാറിയിരുന്നു. പകരം നായക സ്ഥാനം ഏറ്റെടുത്തത് ജസ്പ്രീത് ബുംറയായിരുന്നു. രോഹിതിന്റെ ഈ തീരുമാനത്തോട് പിന്തുണ അറിയിച്ച് ബോളിവുഡ് നദി വിദ്യ ബാലൻ എക്‌സിൽ ട്വീറ്റ് ചെയ്യ്തിരുന്നു

രോഹിത് ശർമ്മയെ ടാഗ് ചെയ്ത് പറഞ്ഞത് ഇപ്രകാരം.

‘രോഹിത് ശര്‍മ സൂപ്പര്‍ സ്റ്റാറാണ്. ഇടയ്‌ക്കൊരു ഇടവേളയെടുത്ത് വിശ്രമം നയിക്കാന്‍ അപാരമായ ധൈര്യം ആവശ്യമുണ്ട്. താങ്കള്‍ക്ക് കൂടുതല്‍ കരുത്ത് ലഭിക്കട്ടെ, ബഹുമാനം’,

എന്നാൽ ഇത് വലിയ തോതിൽ ചർച്ച വിഷയം ആയിരിക്കുകയാണ്. രോഹിതിന്റെ പി ആർ ടീം അദ്ദേഹത്തെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ കാമ്പെയിൻ നടത്തുന്നുണ്ട് എന്ന് പറഞ്ഞ് കൊണ്ട് ആരാധകർ രംഗത്ത് എത്തിയിരുന്നു. ട്വീറ്റ് ചെയ്യ്ത നടിക്കെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ വിദ്യ ബാലന്റെ പി ആർ ടീം ഒരു സ്റ്റേറ്റ്മെന്റ് പുറത്ത് വിട്ടിരുന്നു.

വിദ്യ ബാലന്റെ പി ആർ ടീം പുറത്ത് വിട്ട സ്റ്റേറ്റ്മെന്റ് ഇങ്ങനെ:

‘അവസാന ടെസ്റ്റ് മത്സരത്തില്‍ നിന്ന് താരമെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും പിന്മാറിയ രോഹിത് ശര്‍മയുടെ തീരുമാനത്തില്‍ ആരാധന പ്രകടിപ്പിച്ച് വിദ്യ ബാലന്‍ പോസ്റ്റ് ചെയ്ത ട്വീറ്റുമായി ബന്ധപ്പെട്ട് ചില അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. രോഹിത്തിന്റെ പിആര്‍ ടീം പറഞ്ഞിട്ടല്ല, മറിച്ച് താരത്തിന്റെ നിസ്വാര്‍ഥ ഇടപെടലില്‍ ആകൃഷ്ടയായി സ്വന്തം ഇഷ്ടപ്രകാരമാണ് വിദ്യ ആ പോസ്റ്റിട്ടത്. വിദ്യ കടുത്ത സ്പോര്‍ട്സ് ആരാധികയൊന്നുമല്ല. എന്നാല്‍ സമ്മര്‍ദ്ദം നിറഞ്ഞ ഘട്ടങ്ങളില്‍ മാന്യതയും നിലവാരവും പ്രകടിപ്പിക്കുന്നവരെ അവര്‍ ആഴത്തില്‍ ബഹുമാനിക്കുന്നു. പ്രശംസനീയമായി തോന്നിയ ഒരു സംഗതിയില്‍ സ്വാഭാവികമായുണ്ടായ പ്രതികരണത്തെ മറ്റെന്തെങ്കിലുമായി ബന്ധപ്പെടുത്തുന്നത് അപഹാസ്യമായ കാര്യമാണ്’ ഇതാണ് അവരുടെ സ്റ്റേറ്റ്മെന്റ്.