അന്തരിച്ച പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ അന്ത്യകര്‍മ്മങ്ങള്‍ ദുബായിയില്‍. ഇന്ന് വൈകുന്നേരം നാലിന് ജബല്‍അലി ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍.
ഹൃദയസ്തംഭവനത്തെ തുടര്‍ന്ന് ദുബായിലെ സ്വാകാര്യ ആശുപത്രിയിലായിരുന്നു രാമചന്ദ്രന്റെ അന്ത്യം. ശാരീരിക ആസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. അറ്റ്‌ലസ് രാമചന്ദ്രന്‍ എന്ന പേരില്‍ പ്രശസ്തനായ അദ്ദേഹം തൃശൂര് മുല്ലശേരി മധുക്കര സ്വദേശിയാണ്.
വൈശാലി, വാസ്തുഹാര, ധനം, സുകൃതം തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു. അറബിക്കഥ, മലബാര്‍ വെഡിങ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
Read more
2015ല്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്ന് ജയിലിലായ അദ്ദേഹം 2018ലാണ് പുറത്തിറങ്ങിയത്. കേന്ദ്ര സര്‍ക്കാരിന്റെയും മറ്റ് പ്രവാസി സംഘടനകളുടേയും ഇടപെടലോടെയാണ് അദ്ദേഹം ജയില്‍മോചിതനായത്. കേസ് അവസാനിക്കാത്തതിനാല്‍ യുഎഇ വിട്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം ദുബായിലായിരുന്നു താമസം.