സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി എ വി റസലിനെ തിരഞ്ഞെടുത്തു. 38 അംഗ ജില്ലാ കമ്മിറ്റിയേയും തിരഞ്ഞെടുത്തപ്പോള്‍ പുതിയതായി 6 പേര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. ബി ശശി കുമാര്‍, സുരേഷ് കുമാര്‍, ഷീജാ അനില്‍,കെ കെ രഞ്ജിത്ത്, സുഭാഷ് ടി വര്‍ഗീസ്, കെ. ജയകൃഷ്ണന്‍ എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്.
കഴിഞ്ഞ നാല് ദിവസമായി നടന്നുവന്ന കോട്ടയം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. പ്രതിനിധി സമ്മേളനത്തിന്റെ മൂന്നാം ദിനമായ ഇന്നലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയ്ക്ക് ജില്ലാ സെക്രട്ടറിയും, സംഘടനാ റിപ്പോര്‍ട്ടിന്‍ന്മേലുള്ള ചര്‍ച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്ററും മറുപടി പറഞ്ഞു.
Read more
പാമ്പാടി ടൗണില്‍ നടക്കുന്ന പൊതുസമ്മേളനത്തിന് മുന്നോടിയായി ചുവപ്പ് സേന മാര്‍ച്ചും പ്രകടനവും നടക്കും. പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും