നിരത്തുകളില്‍ ക്യാമറയെ വെട്ടിച്ച് പായുന്ന അമിതവേഗക്കാരെ പിടികൂടാന്‍ ജിയോ ഫെന്‍സിംഗ് നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍. നിയമലംഘനങ്ങളില്‍ ഓരോന്നിനും ലൈസന്‍സില്‍ ബ്ലാക്ക് പഞ്ചിംഗ് നടപ്പാക്കുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. ബ്ലാക്ക് പഞ്ചുകള്‍ നിശ്ചിത എണ്ണത്തില്‍ കൂടുതലാകുമ്പോള്‍ ലൈസന്‍സ് സ്വയമേവ റദ്ദാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ലൈസന്‍സ് റദ്ദായാല്‍ അത് തിരികെ ലഭിക്കാനുള്ള നടപടികള്‍ അത്ര എളുപ്പമായിരിക്കില്ലെന്നും ഗണേഷ്‌കുമാര്‍ വ്യക്തമാക്കി. വാഹനങ്ങളില്‍ പ്രത്യേക ബാര്‍കോഡ് പതിപ്പിക്കും. ഈ വാഹനങ്ങള്‍ റോഡില്‍ പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ജിയോ ഫെന്‍സിംഗ് കടന്നുപോകാന്‍ എടുക്കുന്ന സമയം പരിശോധിച്ചാണ് വേഗത കണക്കാക്കുന്നത്.
Read more
അമിത വേഗതക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു. കെഎല്‍ഐബിഎഫ് ടോക്കില്‍ യുവതലമുറയും ഗതാഗത നിയമങ്ങളും എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു മന്ത്രി. അടുത്തിടെയായി സംസ്ഥാനത്ത് അപകടങ്ങള്‍ കൂടിവരികയാണ്. നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും മന്ത്രി പറഞ്ഞു.