ആക്രിസാധനങ്ങള്‍ തരംതിരിക്കുന്നതിനിടെ സ്ഫോടനം; കണ്ണൂരിൽ അസം സ്വദേശികളായ മൂന്ന് പേർക്ക് പരിക്ക്

ആക്രിസാധനങ്ങള്‍ തരംതിരിക്കുന്നതിനിടെ കണ്ണൂരിൽ സ്ഫോടനം. കണ്ണൂർ കതിരൂര്‍ പത്തായക്കുന്ന് മൂഴിവയലില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. അസം സ്വദേശിയായ പിതാവിനും രണ്ടു മക്കള്‍ക്കുമാണ് പരിക്കേറ്റത്.

ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ആക്രിസാധനങ്ങള്‍ക്കിടയിലെ ഫ്‌ളാസ്‌ക് പോലെയുള്ള പാത്രം തുറന്നപ്പോഴാണ് സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനത്തില്‍ പിതാവിന്റെ കൈപ്പത്തി തകര്‍ന്നു. വയറിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടുകുട്ടികളെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.