നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയുടെ കഴുത്തില്‍ കമ്പ് കുത്തിക്കയറ്റി കൊല്ലാന്‍ ശ്രമം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അതിയന്നൂര്‍ സ്വദേശി വിജയകുമാരിയെ(55) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി എട്ടിനാണ് സംഭവം. അതിര്‍ത്തി തര്‍ക്കമാണ് ആക്രമണത്തിനു കാരണമെന്നാണ് വിവരം. ഇവരുടെ അയല്‍വാസിയാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് തിരയുകയാണ്.
അയര്‍കുന്നത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു
ഭാര്യയെ കൊലപ്പെടുത്തി ശേഷം ഭര്‍ത്താവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചു. മയന്നൂര്‍ പൂതിരി അയ്യന്‍കുന്ന് കളത്തൂര്‍പറമ്പില്‍ സുനില്‍ കുമാര്‍(52) ഭാര്യ മജ്ഞുള (48) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി ഏട്ടു മണിയോടയാണ് സംഭവം. കളിക്കാന്‍ പോയ ശേഷം വീട്ടിലെത്തിയ മകന് ദേവനന്ദാണ് സംഭവം ആദ്യം കണ്ടത്. കതക് തുറക്കാതിരുന്നതിനെ തുടര്‍ന്നു പിന്നിലെത്തി അടുക്കളവാതില്‍ തുറന്ന് അകത്ത് കയറിയപ്പോഴാണ് പിതാവ് തൂങ്ങി നില്ക്കുന്നതും മാതാവ് ബോധരഹിതയായി വീണു കിടക്കുന്നതും കണ്ടത്.
Read more
ദേവനന്ദിന്റെ നിലവിളി കേട്ടാണ് അയല്‍വാസികള്‍ സംഭവം അറിഞ്ഞത്. അയല്‍വാസികള്‍ വരുമ്പോള്‍ മജ്ഞുളയ്ക്ക് ജീവനുണ്ടായിരുന്നതിനാല്‍ കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം.