കൊല്ലത്ത് പൂത്തിരി കത്തിച്ച് ടൂറിസ്റ്റ് ബസിന് തീപിടിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസ്. ഉടമകളും ഡ്രൈവറും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൊല്ലം പെരുമണ്‍ എന്‍ജിനീയറിങ് കോളേജിലായിരുന്നു സംഭവം. അഞ്ചാലുംമൂട് പൊലീസ് ആണ് കേസെടുത്തത്.
വിനോദയാത്ര പുറപ്പെടുന്നതിന് മുമ്പുള്ള ആഘോഷത്തിന്റെ ഭാഗമായി ടൂറിസ്റ്റ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ചതിനെ തുടര്‍ന്നാണ് ബസിന് തീപിടിച്ചത്. ഉടന്‍ തന്നെ ജീവനക്കാരന്‍ തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവത്തില്‍ കൊമ്പന്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. ആലപ്പുഴയിലെ പുന്നപ്രയില്‍ നിന്നും തകഴിയില്‍ നിന്നുമാണ് ബസുകള്‍ കസ്റ്റഡിയിലെടുത്തത്.
സംഭവത്തില്‍ കോളജിന് ബന്ധമില്ലെന്നും തീപിടുത്തത്തിന് ഉത്തരവാദികള്‍ ബസ് ജീവനക്കാരാണെന്നും പ്രിന്‍സിപ്പള്‍ വ്യക്തമാക്കിയിരുന്നു. യാത്ര പുറപ്പെടുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികളെ ആവേശം കൊള്ളിക്കാനായാണ് ബസിന് മുകളില്‍ വലിയ പൂത്തിരി കത്തിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
Read more
അതേസമയം ഈ സംഭവത്തെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകളെ പിടികൂടാനായി പരിശോധന ശക്തമാക്കിയിരിക്കുകയാണ്. നിയമം ലംഘിച്ച് ബസുകളില്‍ മാറ്റം വരുത്തുന്ന വര്‍ക്ക്‌ഷോപ്പുകളില്‍ അടക്കം പരിശോധന നടത്താനാണ് തീരുമാനം. വാഹനത്തിന്റെ പുറം ബോഡിയില്‍ സ്പീക്കറുകള്‍ ഘടിപ്പിച്ചിരിക്കുന്നത് നീക്കം ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.