മന്ത്രിയുമായി ഉടക്കിട്ട ബിജു പ്രഭാകറിന്റെ കസേര തെറിച്ചു; ഗതാഗത സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി; പകരം ചുമതല വാസുകിക്ക്

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ പദവികളില്‍ മാറ്റം. മന്ത്രി കെ.ബി.ഗണേഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ബിജു പ്രഭാകറിനെ ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി.

വ്യവസായ വകുപ്പിലേക്കാണ് അദേഹത്തെ മാറ്റിയിരിക്കുന്നത്. ലേബര്‍ കമ്മീഷണറായ കെ വാസുകിക്ക് തൊഴില്‍ വകുപ്പിന്റെ അധിക ചുമതല നല്‍കി.

മൈനിങ്, ജിയോളജി, പ്ലാന്റേഷന്‍, കയര്‍, ഹാന്റ്‌ലൂം, കശുവണ്ടി വ്യവസായ വകുപ്പുകളുടെ സെക്രട്ടറിയായാണ് ബിജു പ്രഭാകറിനെ നിയമിച്ചത്. ഇദ്ദേഹത്തിന് റെയില്‍വെ, മെട്രോ, വ്യോമയാന വകുപ്പുകളുടെ അധിക ചുമതലയും കൂടല്‍ മാണിക്യം, ഗുരുവായൂര്‍ ദേവസ്വങ്ങളുടെ കമ്മീഷണര്‍ ചുമതലയും നല്‍കി.

Read more

ഗതാഗത വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതലയും വാസുകിക്ക് നല്‍കി. സൗരഭ് ജെയ്‌നെ വൈദ്യുതി വകുപ്പ് സെക്രട്ടറിയായും അര്‍ജുന്‍ പാണ്ഡ്യനെ ലേബര്‍ കമ്മീഷണറായും നിയമിച്ചു.