'ഭേദചിന്തകള്‍ക്കതീതമായ, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം മനുഷ്യമനസ്സില്‍ നിറയട്ടെ'; കേരളീയര്‍ക്ക് ദീപാവലി ആശംസ നേര്‍ന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും

പ്രകാശത്തിന്റെ ഉത്സവമാണ് ദീപാവലിയെന്നും ഭേദചിന്തകള്‍ക്കതീതമായ, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം ഓരോ മനുഷ്യമനസ്സിലും നിറയ്ക്കുന്നതാകട്ടെ ദീപാവലി ആഘോഷങ്ങളെന്നും ദീപാവലി ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദീപാവലി ആശംസകള്‍ നേര്‍ന്നു. ആഘോഷത്തിന്റെ ആഹ്ലാദത്താല്‍ ജനമനസ്സുകളെ ധന്യമാക്കുന്നതോടൊപ്പം സമഷ്ടിസ്നേഹവും ഐക്യബോധവും കൊണ്ട് സാമൂഹിക ഒരുമയെ ശക്തിപ്പെടുത്താനും ദീപങ്ങളുടെ ഉത്സവം നമുക്ക് പ്രചോദനമേകട്ടെയെന്ന് ഗവര്‍ണര്‍ ആശംസ സന്ദേശത്തില്‍ പറഞ്ഞു.