'മുഖ്യമന്ത്രി, അങ്ങയോടു ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു'; മാപ്പ് ചോദിച്ച് അൻവർ

മുഖ്യമന്ത്രി പിണറായി വിജയനോട് മാപ്പ് ചോദിച്ച് പിവി അൻവർ. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം നാക്കുപിഴയാണെന്നും ‘അപ്പന്‍റെ അപ്പനായാലും മറുപടി’യെന്ന് പറഞ്ഞതിന് മാപ്പ് പറയുന്നുവെന്നും അന്‍വര്‍ ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ മുകളിലുള്ള ആരായാലും മറുപടി പറയുമെന്നാണ് ഉദ്ദേശിച്ചതെന്നും അന്‍വര്‍ വിശദീകരിച്ചു.

അതേസമയം, പിവി അൻവർ ഇന്ന് നിയമസഭയിലെത്തി. കൈയില്‍ ചുവന്ന തോര്‍ത്തും കഴുത്തില്‍ ഡിഎംകെയുടെ ഷാളും അണിഞ്ഞെത്തിയ അന്‍വര്‍ സഭയിൽ ശ്രദ്ധ നേടി. പ്രതിപക്ഷത്തിനൊപ്പം ഇരിപ്പിടം അനുവദിച്ച അന്‍വര്‍ ലീഗ് എംഎല്‍എ എകെഎം അഷ്‌റഫിന് സമീപമാണ് ഇരിക്കുന്നത്. സഭയിലേക്ക് കെടി ജലീല്‍ എംഎല്‍എയ്‌ക്കൊപ്പമെത്തിയ പിവി അന്‍വര്‍ ഒന്നാം നില വരെ ജലീലിനൊപ്പം തുടര്‍ന്നെങ്കിലും പിന്നീട് പുതിയ ഇരിപ്പിടത്തിലേക്ക് പോകുകയായിരുന്നു.