ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ സർക്കാർ അധ്യാപകർ പഠിപ്പിക്കുന്ന ട്യൂഷൻ സെന്ററുകളുടെയും, ഓൺലൈൻ പ്ലാറ്റ് ഫോമുകളുടെയും വിവരങ്ങൾ ശേഖരിച്ച് വിദ്യാഭ്യാസ വകുപ്പ്. എല്ലാ സർക്കാർ അധ്യാപകരുടെയും സ്വകാര്യ ട്യൂഷൻ സെന്ററുകളുടെ മുഴുവൻ വിവരങ്ങളും അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ഡയറക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
നാളെ വൈകിട്ട് അഞ്ച് മണിക്ക് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേരും. ചോദ്യപേപ്പർ തയ്യാറാകുന്നത് മുതൽ വിതരണം ചെയ്യുന്നത് വരെ എവിടെയാണ് സുരക്ഷാ വീഴ്ച സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Read more
കഴിഞ്ഞ ദിവസമാണ് പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങൾ എം എസ് സൊല്യൂഷൻ എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തായത്. പരീക്ഷയ്ക്ക് വന്ന അതേ ചോദ്യങ്ങൾ തന്നെയായിരുന്നു യൂട്യൂബ് ചാനലിലും പ്രചരിച്ചത്. അതിന്റെ വീഡിയോ പതിനായിരത്തിലധികം ആളുകൾ കാണുകയും ചെയ്തിരുന്നു.