കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുക്കുന്ന ക്രിസതുമസ് വിരുന്ന് ഇന്ന്.വൈകീട്ട് രാജ് ഭവനിലാണ് വിരുന്നും ആഘോഷങ്ങളും നടക്കുക. സർക്കരുമായി കടുത്ത ഭിന്നതയിലാണെങ്കിലും മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വരുന്നിന് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ആരും തന്നെ പങ്കെടുക്കാൻ സാധ്യതയില്ലെന്നാണ് വിവരം. നവ കേരള സദസ് ഉള്ളതിനാൽ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും എത്താന്‍ ഇടയില്ല.
Read more
പ്രതിപക്ഷ നേതാക്കളും ഉദ്യോഗസ്ഥരും മത മേലധ്യക്ഷന്മാരും ഗവർണർ നടത്തുന്ന വിരുന്നിൽ പങ്കെടുക്കും. നിലിവിലെ സാഹചര്യത്തിൽ ഗവർണരും സർക്കാരും പരസ്പരം യുദ്ധത്തിലാണെന്നതും അതുകൊണ്ടുതന്നെ ഈ വിരുന്നിൽ സർക്കാർ പ്രതിനിനിധികളെയെങ്കിലും പങ്കെടുപ്പിക്കുമോ എന്നും കണ്ടറിയണം.