കേരളത്തിൽ നിന്നു മാത്രം 80 കോടി നേടി 'എമ്പുരാൻ'; നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മലയാള സിനിമ !

കേരളത്തിൽ നിന്ന് മാത്രം 80 കോടിയിലധികം ഗ്രോസ് കളക്ഷൻ നേടുന്ന ചിത്രമെന്ന നേട്ടം സ്വന്തമാക്കി എമ്പുരാൻ. നിർമാതാക്കൾ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആഗോള കളക്ഷനിൽ 100 കോടി തിയേറ്റർ ഷെയർ നേടുന്ന ആദ്യ മലയാള ചിത്രമായി എമ്പുരാൻ മാറിയിരുന്നു. രാഷ്ട്രീയ വിവാദങ്ങൾക്കിടയിലും ‘എമ്പുരാൻ’ 250 കോടി കളക്ഷൻ എന്ന നേട്ടത്തിലേക്കും എത്തിയിരുന്നു.

കേരളത്തിൽനിന്ന് മാത്രമായി 80 കോടിയിലധികം ഗ്രോസ് കളക്ഷൻ സ്വന്തമാക്കുന്ന മൂന്നാമത്തെ മലയാള ചിത്രമാണ് എമ്പുരാൻ. ടൊവിനോ ചിത്രം ‘2018’, മോഹൻലാലിന്റെ തന്നെ വൈശാഖ് ചിത്രം ‘പുലിമുരുഗൻ’ എന്നിവയാണ് മറ്റ് ചിത്രങ്ങൾ.

എന്നാൽ നോർത്ത് ഇന്ത്യയിലെ കളക്ഷൻ റെക്കോർഡിൽ മാർക്കോയെ പിന്തള്ളാൻ എമ്പുരാന് ഇതുവരെ സാധിച്ചിട്ടില്ല. ഹിന്ദിയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമെന്ന മാർക്കോയുടെ റെക്കോർഡ് എമ്പുരാന് തകർക്കാൻ സാധിച്ചിട്ടില്ല.

അതേസമയം, മഞ്ഞുമ്മൽ ബോയ്‌സ് 72 ദിവസം കൊണ്ട് നേടിയ 241 കോടി നേട്ടത്തെ വെറും പത്ത് ദിവസം കൊണ്ട് എമ്പുരാൻ മാറി കടന്ന് 250 നേടിയത്. ഓവർസീസിൽ 15 മില്യൺ കടന്ന എമ്പുരാൻ ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ്.

Read more