കാലടി ശ്രീശങ്കരാ കോളജിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം: രണ്ട് പേർക്ക് കുത്തേറ്റു

ശ്രീ ശങ്കരാ കോളജിൽ ഹോളി ആഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേർക്ക് കുത്തേറ്റു. കീഴില്ലം മുണ്ടക്കല്‍ അമല്‍ (24), കോടനാട് പാലാട്ടി വീട്ടില്‍ ആദിത്യന്‍(21) എന്നിവര്‍ക്കാണ് കോളേജില്‍ വെച്ച് കുത്തേറ്റത്. ഇരുവരും അങ്കമാലി എൽ.എഫ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിസയിലാണ്. അരുൺ ശിവന്‍റെ വയറ്റിൽ ആണ് കുത്തേറ്റത്. നില ഗുരുതരമാണ്.

ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ഹോളി ആഘോഷത്തിന്‍റെ ഭാഗമായി നടന്ന ഡി.ജെ പാർട്ടിയിൽ. കോളജിന് പുറത്ത് നിന്ന് വന്നവരടക്കം ആയിരത്തോളം പേർ പങ്കെടുത്തിരുന്നു. നിരവധി പെൺകുട്ടികളും ഉണ്ടായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു പരിപാടി നടന്നത്. കാമ്പസിനകത്ത് എസ് ബ്ലേക്കിന് സമീപം പ്രത്യേകം സ്റ്റേജ് കെട്ടിയാണ് പരിപാടി നടത്തിയത്. പൊലീസ്, ആരോഗ്യവകുപ്പ് എന്നിവരുടെ അനുമതി ഉണ്ടായിരുന്നില്ല.

Read more

മയക്ക്മരുന്ന് ഉൾപ്പെടെയുളള ലഹരി പദാർത്ഥങ്ങൾ പാർട്ടിയിൽ പങ്കെടുത്തവർ ഉപയോഗിച്ചിരുന്നതായി വിദ്യാർത്ഥികൾ പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായതായും, അഞ്ചോളം പേർക്ക് എതിരെ കേസ് എടുത്തതായും പൊലീസ് അറിയിച്ചു. കോവിഡ് ആക്ടിന് വിരുദ്ധമായി പരിപാടി നടത്താൻ അനമതി നല്‍കിയ കോളജ് അധികൃതരുടെ നടപടിയിൽ ശക്തമായ പ്രതിഷേധമുയരുന്നുണ്ട്.