തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദം; അജിത തങ്കപ്പന് ക്ലീന്‍ചിറ്റ്

തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തിൽ നഗരസഭാ അദ്ധ്യക്ഷ അജിത തങ്കപ്പന് ക്ലീന്‍ചിറ്റ് നല്‍കി കോണ്‍ഗ്രസ് അന്വേഷണ കമ്മിഷന്‍. കൗണ്‍സിലര്‍മാര്‍ക്ക് പണം നല്‍കിയതിന് തെളിവില്ലെന്ന് അന്വേഷണ കമ്മീഷന്‍. ആരോപണത്തിന് പിന്നില്‍ തൃക്കാക്കരയിലെ ഗ്രൂപ്പ് കളിയെന്നും കമ്മീഷന്‍ വിലയിരുത്തി.

നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ക്ക് ചെയര്‍പേഴ്‌സണ്‍ ഓണക്കോടിക്കൊപ്പം 10,000 രൂപയും സമ്മാനിച്ചത്. പണം നല്‍കിയെന്ന ആരോപണവുമായി കോണ്‍ഗ്രസില്‍ നിന്നു തന്നെ കൂടുതല്‍ ആളുകള്‍ രംഗത്ത് വന്നത് പാര്‍ട്ടിയുടെ പ്രാദേശിക ജില്ലാ നേതൃത്വത്തെ പ്രതിസന്ധിയിലാക്കി. തുടര്‍ന്നാണ് അന്വേഷണം നടത്തിയത്.  പണം തിരിച്ചു നല്‍കിയ കൗണ്‍സിലര്‍മാര്‍ വിജിലന്‍സിന് നല്‍കിയ പരാതിയിലും അന്വേഷണം ഉടന്‍ ഉണ്ടാകും.

ഇതിനിടെ തെളിവ് ഇല്ലാതാക്കാന്‍ നഗരസഭയിലെ സിസിടിവി നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍  സിറ്റി പൊലീസ് കമ്മീണര്‍ക്ക് പരാതി നല്‍കി. പണക്കിഴി വിവാദത്തില്‍ ചെയര്‍പേഴ്‌സണ്‍ന്റെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭയ്ക്ക് മുമ്പില്‍ പ്രതിഷേധവും നടത്തി.