നവകേരളാ സദസുമായി മുഖ്യമന്ത്രിയും മന്ത്രിമാരും നാടു ചുറ്റുമ്പോള്‍ സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ കുന്നുകൂടുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പരിഗണനക്ക് വന്ന ഫയലുകളില്‍ കേവലം 11.6 ശതമാനം മാത്രമാണ് തീര്‍പ്പാക്കിയത്. ജൂലൈ മാസത്തിന് ശേഷം എത്ര ഫയലുകള്‍ കെട്ടിക്കിടക്കുന്നുവെന്ന് കണക്ക് പോലുമില്ല.
എത്ര ഫയല്‍ തീര്‍പ്പാക്കിയെന്ന പ്രതിമാസ അവലോകന റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിന് പോലും വിവിധ വകുപ്പുകള്‍ വീഴ്ച വരുത്തിയിരിക്കുകയാണ്. 27 വകുപ്പുകളിലായി ആകെ 43645 ഫയലുകളാണ് പരിഗണനയ്ക്ക് എത്തിയത. അതില്‍ തീര്‍പ്പാക്കിയത് 5057 എണ്ണം മാത്രമാണ്. കെട്ടിക്കിടക്കുന്നവയില്‍ ഒരു വര്‍ഷത്തിനും രണ്ട് വര്‍ഷത്തിനും ഇടയില്‍ പഴക്കമുള്ള 10667 ഫയലുകളും രണ്ട് വര്‍ഷത്തിനും മൂന്ന് വര്‍ഷത്തിനും ഇടക്കുള്ള 6500 ഫയലുകളുമുണ്ട്.
Read more
കഴിഞ്ഞ ജുലൈ മാസത്തില്‍ മാത്രം സെക്രട്ടറിയേറ്റിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ കുന്നുകൂടിയത് 8827 ഫയലുകളാണ്. ഇതില്‍ 4248 ഫയലുകള്‍ മാത്രം അതായത് കഷ്ടിച്ച് പകുതിയില്‍ താഴെ മാത്രം ഫയലുകളാണ് തീര്‍പ്പാക്കിയത്. എല്ലാ മാസവും അഞ്ചാം തീയതിക്ക് ശേഷം അവലോകന റിപ്പോര്‍ട്ട് നല്‍കണമെന്ന നിര്‍ദേശവും ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു.