കോണ്‍ഗ്രസ് യാഥാര്‍ത്ഥ്യം മനസ്സി ലാക്കി നീങ്ങണം, ബി.ജെ.പിക്ക് എതിരെയള്ള പാര്‍ട്ടികളെല്ലാം ഒന്നിക്കണം: മുഖ്യമന്ത്രി

ഓരോ സംസ്ഥാനത്തിന്റെ സാഹചര്യം മനസിലാക്കിയിട്ട് വേണം കോണ്‍ഗ്രസ് ബിജെപിയെ തകര്‍ക്കാനുള്ള നടപടി സ്വീകരിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ണാടക അല്ലാതെ മറ്റ് സംസ്ഥാനങ്ങള്‍ ഒന്നും കൈയ്യിലല്ല എന്നത് മനസിലാക്കി വേണം കോണ്‍ഗ്രസ് മുന്നോട്ട് നീങ്ങാന്‍ എന്നാണ് മുഖ്യമന്ത്രി പറയുന്നത്.

എല്‍ഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റികളുടെ പൊതുസമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്താണ് മുഖ്യമന്ത്രി സംസാരിച്ചത്. എന്തും ചെയ്യാമെന്ന ബിജെപിയുടെ ധാര്‍ഷ്ട്യത്തിനാണ് കര്‍ണാടകയിലെ ജനങ്ങള്‍ ചുട്ട മറുപടി നല്‍കിയത്. എന്നാല്‍ ഇന്ന് പലയിടത്തും കോണ്‍ഗ്രസ് ദുര്‍ബലമാണ്.

അക്കാര്യം കോണ്‍ഗ്രസ് മനസ്സിലാക്കണം. കര്‍ണാടക ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒന്നും കോണ്‍ഗ്രസിന്റെ കൈയിലല്ല. ഓരോ സംസ്ഥാനത്തിന്റെയും യാഥാര്‍ത്ഥ്യം മനസിലാക്കണം. ബിജെപിക്കെതിരെ അണിനിരക്കാവുന്ന പാര്‍ട്ടികളെല്ലാം ഒന്നിക്കണം.

Read more

അനാവശ്യമായ ചര്‍ച്ചകള്‍ ഉയര്‍ന്നുവരാതെ നോക്കണം. രാഷ്ട്രത്തിന്റെ നിലനില്‍പാണ് പ്രധാനം. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പൂര്‍ണമായും തകരുമെന്നും പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ യുഡിഎഫിന്റെ എംപിമാര്‍ ആരും ലോക്‌സഭയില്‍ കേരളത്തിന് വേണ്ടി ശബ്ദമുയര്‍ത്താറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.