'നാന്‍ എന്ന പൊട്ടനാ' എന്ന് പൊലീസ്; അശ്ലീല സന്ദേശം അയച്ച യുവാവിനെതിരെ പരാതി; ഭീഷണിപ്പെടുത്തി പണം തട്ടിയ യുവതി ഉള്‍പ്പെടെ അറസ്റ്റില്‍

യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. മൂവാറ്റുപുഴ സ്വദേശിയായ യുവാവില്‍ നിന്ന് പണം തട്ടിയെടുത്ത കേസിലാണ് ആലപ്പുഴ സ്വദേശി ജസ്‌ലി, ആലുവ സ്വദേശി അഭിജിത്ത്, നിലമ്പൂര്‍ സ്വദേശി സല്‍മാന്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. റീല്‍സ് കണ്ട് അശ്ലീല സന്ദേശം അയച്ച യുവാവിനെ ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ പണം തട്ടിയത്.

ജസ്‌ലി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു റീലിന് മൂവാറ്റുപുഴ സ്വദേശി അശ്ലീല ചുവയുള്ള സന്ദേശം അയച്ചിരുന്നു. ഇതേ തുടര്‍ന്ന് ജസ്‌ലി പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. പൊലീസിന് വിഷയത്തില്‍ സ്വമേധയാ കേസെടുക്കാന്‍ സാധിക്കാത്തതിനാല്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് മൂവര്‍ സംഘം കേസ് പിന്‍വലിക്കാമെന്ന് അറിയിച്ച് യുവാവിനെ ബന്ധപ്പെട്ടത്. എന്നാല്‍ കേസ് പിന്‍വലിക്കണമെങ്കില്‍ 20 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു സംഘത്തിന്റെ ആവശ്യം. യുവാവിന്റെ കുടുംബത്തേയും യുവതിയും സംഘവും ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്ന് അഞ്ച് ലക്ഷം രൂപ നല്‍കാമെന്ന് യുവാവ് സമ്മതിക്കുകയായിരുന്നു.

Read more

ആദ്യഘട്ടത്തില്‍ രണ്ട് ലക്ഷം രൂപ യുവാവ് പ്രതികളിലൊരാളായ അഭിജിത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചു. രണ്ടാം ഘട്ടമായി മൂന്ന് ലക്ഷം രൂപ കൂടി പ്രതികള്‍ ആവശ്യപ്പെട്ടു. ഇതിനിടെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂവര്‍ സംഘത്തെ കസ്റ്റഡിയിലെടുത്തത്.