കെപിസിസി അംഗം കെവി സുബ്രഹ്മണ്യനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവനെതിരെ പ്രവര്‍ത്തിച്ചുവെന്ന പരാതിയിലാണ് നടപടി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാര്‍ത്താ സമ്മേളനം നടത്തി രാജി പ്രഖ്യാപിച്ച സുബ്രഹ്‌മണ്യന്റെ നടപടി പ്രതികൂലമായി ബാധിച്ചു എന്നായിരുന്നു എംകെ രാഘവന്റെ പരാതി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ചേര്‍ന്ന കെപിസിസി നേതൃയോഗത്തിൽ സുബ്രഹ്മണ്യൻ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ എംകെ രാഘവന്‍ പരാതി ഉന്നയിച്ചിരുന്നു.
തിരഞ്ഞെടുപ്പിന് ആറു ദിവസം മാത്രം ബാക്കി നില്‍ക്കെ കെവി സുബ്രഹ്‌മണ്യന്റെ നേതൃത്വത്തില്‍ 53 പേര്‍ പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചു നടത്തിയ വാര്‍ത്താ സമ്മേളനം വലിയ പ്രതിസന്ധി സൃഷ്ടിച്ചതായി എംകെ രാഘവന്‍ പറഞ്ഞു.
Read more
തുടര്‍ന്ന് ഡിസിസി അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് കെപിസിസിക്ക് കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടറാണ് സുബ്രഹ്‌മണ്യന്‍.