നഗ്നയായി വീഡിയോകോള്‍ ചെയ്യാന്‍ വിസമ്മതിച്ചപ്പോള്‍ മര്‍ദ്ദിച്ച ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി ഭാര്യ. പാലായില്‍ വാടകയ്ക്ക് താമസിക്കുന്ന ബങ്കളം സ്വദേശിയായ യുവാവിനെതിരേയാണ് 20-കാരി പരാതി നല്‍കിയത്.
സ്ഥിരമായി നഗ്നയായി വീഡിയോകോള്‍ ചെയ്യാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍, ഇക്കാര്യം വിസമ്മതിച്ചപ്പോള്‍ തന്നെ ശാരീരികമായി മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് യുവതി നീലേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി.
ഇയാള്‍ ആളുകളില്‍നിന്ന് പണം വാങ്ങി യുവതിയെ ഭീഷണിപ്പെടുത്തി വിവസ്ത്രയായിനിന്ന് വീഡിയോകോള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
Read more
ഇതിന് തയ്യാറാകാതിരുന്ന യുവതിയെ ഭര്‍ത്താവ് ശാരീരികമായും മാനസികമായും പീഡനത്തിന് ഇരയാക്കിയെന്നുമുള്ള തെളിവുകള്‍ യുവതി കൈമാറിയിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ ഗാര്‍ഹികപീഡനത്തിന് യുവാവിന്റെ പേരില്‍ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.