ജസ്‌ന ജെയിംസ് തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് സിജെഎം കോടതി. ജസ്‌നയുടെ പിതാവ് ജെയിംസ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് തിരുവനന്തപുരം സിജെഎം കോടതി തുടരന്വേഷണം പ്രഖ്യാപിച്ചത്. പിതാവ് നല്‍കിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണമെന്നാണ് കോടതിയുടെ ഉത്തരവ്.
നേരത്തെ കേസില്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹര്‍ജിയിലാണ് തീരുനമാനം. അന്വേഷണം കാര്യക്ഷമമല്ലെന്ന് അറിയിച്ച് ജെയിംസ് നല്‍കിയ ഹര്‍ജിക്കൊപ്പം മുദ്രവച്ച കവറില്‍ കേസിലെ തെളിവുകളും കോടതിയ്ക്ക് കൈമാറി.
Read more
ജസ്‌ന ജീവിച്ചിരിപ്പില്ലെന്നും പെണ്‍കുട്ടിയുടെ അജ്ഞാത സുഹൃത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി കൈമാറാമെന്നും ജെയിംസ് നേരത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് കേസ് ഡയറി ഹാജരാക്കാന്‍ കോടതി സിബിഐയോട് ആവശ്യപ്പെട്ടു. ജെയിംസ് സമര്‍പ്പിച്ച തെളിവുകളെ കുറിച്ച് അന്വേഷണം നടത്തിയോ എന്നറിയാനാണ് കോടതി കേസ് ഡയറി ആവശ്യപ്പെട്ടത്. കേസ് ഡയറി വിശദമായി പരിശോധിച്ച ശേഷമാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.