കെ.പി.സി.സി സംഘാടക സമിതി യോഗത്തില്‍ പങ്കെടുത്ത് സി.പി.ഐ,. എം.എല്‍.എ

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്കായി കെപിസിസിയുെട നേതൃത്വത്തില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ പങ്കെടുത്ത് സിപിഐ എംഎല്‍എ. സിപിഐ എംഎല്‍എ സി.കെ ആശയാണ് പരിപാടിയില്‍ പങ്കെടുത്തത്.

പരിപാടിയുടെ സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനത്തിലാണ് സി.കെ ആശ എത്തിയത്. ഉദ്ഘാടകനായ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഒപ്പമാണ് ആശയും പരിപാടിയില്‍ പങ്കെടുത്തത്.

കെപിസിസിയാണ് സംഘാടകരെങ്കിലും വൈക്കം സത്യഗ്രഹത്തിന്റെ ആശയ പ്രചരണം ലക്ഷ്യമിട്ട് നടക്കുന്ന പരിപാടിയായതിനാലാണ് പങ്കെടക്കുന്നത് എന്നാണ് എംഎല്‍എയുടെ വിശദീകരണം.

കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരെയും പങ്കെടുപ്പിച്ചാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നതെന്നും ആശയുടെ പങ്കാളിത്തത്തെ രാഷ്ട്രീയമായി കാണേണ്ടതില്ല എന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിശദീകരിക്കുന്നത്.

Read more

ചെത്തുതൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി ടി.എൻ. രമേശൻ, സി.പി.ഐ. മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ്  തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.