മാസപ്പടി വിവാദം വീണ്ടും സഭയില്‍ ഉന്നയിച്ച് മാത്യു കുഴല്‍ നാടന്‍. പിണറായി വിജയന്റെ കുടുംബം നടത്തുന്ന കൊള്ളക്ക് സി പിഎം എന്ന പാര്‍ട്ടി കാവല്‍ നില്‍ക്കുകയാണെന്ന് മാത്യു കുഴല്‍ നാടന്‍ ആരോപിച്ചു. വീണാ വിജയന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന എക്‌സാ ലോജിക്ക് കമ്പനിയില്‍ നിന്നും 1.72 കോടി രൂപ കൈപ്പററിയത് സേവനങ്ങള്‍ നല്‍കിയത് കൊണ്ടാണെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇറക്കിയ പത്രക്കുറിപ്പിലുള്ളത്. എന്നാല്‍ തനിക്ക് യാതൊരു സേവനവും ആ കമ്പനി നല്‍കിയിട്ടില്ലന്ന് ആ കര്‍ത്തായുടെ കമ്പനിയായ സി എം ആര്‍ എല്‍ പറയുന്നു കാര്യവും വീണയുടെ പിതാവ് വലിയൊരു രാഷ്ട്രീയ നേതാവായത് കൊണ്ടാണ് അവര്‍ക്ക് ഈ പണം ലഭിച്ചതെന്ന് ഇന്‍കം ടാക്‌സ് അധികൃതരും പറയുന്നു.
ഈ പണം തികഞ്ഞ കൈക്കൂലി തന്നെയാണ്. ആ പണം ഇരിക്കുന്നത് പിണറായിയുടെ മടിയിലോ അല്ലങ്കില്‍ അദ്ദേഹത്തിന്റെ കുടുംബത്തിലോ ആണ്. താന്‍ ഈ വിഷയം ഉന്നയിക്കുന്ന യഥാര്‍ത്ഥ കമ്യുണിസ്റ്റുകാരന്റെ മനസറിഞ്ഞിട്ടാണെന്നും മാത്യു കുഴല്‍ നാടന്‍ പറഞ്ഞു.
Read more
എന്നാല്‍ സഭയിലില്ലാത്തവരെക്കുറിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നു ഇത് സഭാ രേഖയില്‍ ഉണ്ടാകാന്‍ പാടില്ലന്നും മന്ത്രി എംബി രാജേഷ് സ്പീക്കറോട് ആവശ്യപ്പെട്ടു. ചട്ടങ്ങള്‍ പരിശോധിച്ച് മറുപടി നല്‍കാമെന്നാണ് സ്പീക്കര്‍ ഇക്കാര്യത്തില്‍ മറുപടി പറഞ്ഞു. ഭരണപക്ഷ ബഞ്ചുകളില്‍ നിന്നും കടുത്ത പ്രതിഷേധമാണ് മാത്യു കുഴല്‍നാടനെതിരെ ഉയര്‍ന്നത്.