മാത്യു കുഴല്‍നാടന്‍ എം എല്‍ എക്കെതിരെ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. പാര്‍ട്ടിയിലെ മറ്റു നേതാക്കളുടെ വിശ്വാസ്യത നശിപ്പിക്കുന്ന പ്രവര്‍ത്തനമാണ് മാത്യു കുഴല്‍നാടന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും കോണ്‍ഗ്രസിനുള്ളില്‍ വിമര്‍ശനമുണ്ട്. മാസപ്പടി വിഷയത്തില്‍ കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കള്‍ അടക്കമുള്ളവരുടെ മുഖത്ത് കരിവാരി തേക്കുന്ന സമീപനമാണ് മാത്യു കുഴല്‍നാടന്‍ കൈക്കൊണ്ടതെന്നും പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുണ്ട്.
കുഴല്‍നാടനെതിരെ കള്ളപ്പണം വെളുപ്പിച്ചുവെന്ന പരാതിയില്‍ രണ്ടുമാസം മുമ്പെ തന്നെ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചതായിരുന്നു. ഇത് മുന്‍കൂട്ടിക്കണ്ടാണ് നിയമസഭയില്‍ പി സി വിഷ്ണുനാഥ് സംസാരിക്കേണ്ട സമയത്ത് മാത്യു കുഴല്‍നാടന്‍ ചാടി എഴുന്നേറ്റ് കരിമണല്‍ കര്‍ത്തായുടെ മാസപ്പടി ബുക്കില്‍ വീണാ വിജയന്റെ പേരുള്ളതുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ചത്. പ്രതിപക്ഷ നേതാക്കള്‍ സഭ വിട്ടു പുറത്ത് പോയപ്പാഴായിരുന്നു മാത്യു കുഴല്‍നാടന്റെ ഇടപടെല്‍. തനിക്ക് നേരെ സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണം ഉണ്ടാകുമെന്ന സൂചന ലഭിച്ചപ്പോഴാണ് രക്തസാക്ഷി പരിവേഷം കിട്ടാന്‍ വീണാ വിജയന്റെ മാസപ്പടി ബുക്കുമായി കുഴല്‍നാടന്‍ ചാടി വീണതെന്നാണ് കോണ്‍ഗ്രസിലെ വലിയൊര വിഭാഗം നേതാക്കള്‍ പറയുന്നത്.
Read more
സി പി എമ്മിലെ വിവാദ നായകനായ ഒരു എം എല്‍ എയുമായി കുഴല്‍നാട് അടുത്ത് ബന്ധമുള്ളതും കോണ്‍ഗ്രസ് നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്.മറ്റെവിടെയും താമസിക്കാന്‍ സ്ഥലമോ ഭൂമിയോ ഇല്ലന്നെ് കാട്ടിയാണ് ചിന്നക്കനാലിലെ സൂര്യനെല്ലിയില്‍ 1.21 ഏക്കര്‍ ഭൂമിയും നാലായിരം ചതുരശ്രയടി കെട്ടിടവും കുഴല്‍നാടന്‍ വാങ്ങിയതെന്നു സി പിഎം നേരത്തെ തന്നെ ആരോപിച്ചിരുന്നു. ചില കോണ്‍ഗ്രസ് നേതാക്കളും ഇതു ശരിവയ്കുന്നുണ്ട്്. ഈ ഭൂമിയില്‍ റിസോര്‍ട്ട് പണിയാന്‍ പാടില്ലന്നരിക്കെയാണ് ആ കെട്ടിടം മാത്യു റിസോര്‍ട്ടായി ഉപയോഗിച്ചതെന്നും സി പി എം ആരോപിക്കുന്നു.