പാലക്കാട് നെന്മാറയിൽ ഇരട്ടക്കൊലപാതകം; ജാമ്യത്തിൽ ഇറങ്ങിയ കൊലക്കേസ് പ്രതി അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി

പാലക്കാട് നെന്മാറയിൽ ഇരട്ടക്കൊലപാതകം. അമ്മയെയും മകനെയും ജാമ്യത്തിൽ ഇറങ്ങിയ പ്രതി വെട്ടിക്കൊലപ്പെടുത്തി. കൊലക്കേസിൽ പ്രതിയായി ജയിലിൽ കഴിയുകയായിരുന്ന ചെന്താമരനാണ് അയൽവാസികളായ നെന്മാറ പോത്തുണ്ടി സ്വദേശി സുധാകരനെയും അമ്മയെയും കൊലപ്പെടുത്തിയത്. സുധാകരൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷിക്കപ്പെട്ട് ചെന്താമരൻ ജയിലിൽ കഴിഞ്ഞിരുന്നത്. കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ചെന്താമരൻ ഇന്ന് രാവിലെ സുധാകരൻറെ വീട്ടിലെത്തി അമ്മയെയും മകനെയും കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

Read more