ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരം ജില്ലയില്‍ നടക്കുന്ന
രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ 500 പേരെ ഉള്‍ക്കൊള്ളിക്കുന്നതിനെതിരെ വിമര്‍ശനവുമായി ഡോ. ഷിംനാ അസീസ്.
ഈ കെട്ട കാലത്ത് ഒരു നിലയ്‌ക്കും അംഗീകരിക്കാനാവില്ല ഇങ്ങനെയൊരു ചടങ്ങ്. കൊണ്ട് നടന്നതും കൊണ്ട് പോയ് കൊല്ലിച്ചതും നീയേ ചാപ്പാ എന്ന ഗതിയാവുന്നല്ലോയെന്നു ഷിംന അസീസ് ഫെയ്സ് ബുക്കില്‍ കുറിച്ചു.
“”അഞ്ഞൂറ് പേരെ സത്യപ്രതിജ്ഞക്ക് കൂട്ടുന്നുണ്ട് പോലും..! എന്തിന്റെ പേരിലാണെങ്കിലും ശരികേടാണത്… ഈ കെട്ട കാലത്ത് ഒരു നിലയ്‌ക്കും അംഗീകരിക്കാനാവില്ല ഇങ്ങനെയൊരു ചടങ്ങ്. കൊണ്ട് നടന്നതും കൊണ്ട് പോയ് കൊല്ലിച്ചതും നീയേ ചാപ്പാ എന്ന ഗതിയാവുന്നല്ലോ….
കഷ്ടം തന്നെ…!!”” – ഷിംന അസീസ് ഫെയ്സ് ബുക്കില്‍ കുറിച്ചു
സത്യപ്രതിജ്ഞ ഈ മാസം 20ന് മൂന്നര മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. 500 പേരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് എല്‍.ഡി.എഫ് തീരുമാനിച്ചിരിക്കുന്നത്.
അതേസമയം ചടങ്ങിൽ 500 പേരെ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ വലിയ വിമർശനമുയർത്തുന്നുണ്ട്. വീട്ടിലിരുന്ന ഭക്ഷണം കഴിക്കുമ്പോള്‍ പോലും അകലം പാലിക്കണമെന്ന് പറയുന്ന മുഖ്യമന്ത്രി 500 പേരുടെ സത്യപ്രതിജ്ഞ ചടങ്ങ് വിളിച്ചു ചേര്‍ക്കുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണ് എന്നാണ് ഉയര്‍ന്നുവരുന്ന പ്രധാന ചോദ്യം.