കേരള ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഈ മാസം 16,17 തിയതികളിലാണ് രാഷ്ട്രപതി കേരളത്തിലെത്തുന്നത്. കേരളത്തിലെ മൂന്നു പരിപാടികളിലാണ് ദ്രൗപതി മുര്‍മു പങ്കെടുക്കുന്നത്. 16നു രാവിലെ കൊച്ചിയില്‍ എത്തുന്ന രാഷ്ട്രപതി ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിക്കും .വൈകുന്നേരം നാലിന് ഐഎന്‍എസ് ദ്രോണാചാര്യയില്‍ നാവിക സേനയുടെ ചടങ്ങിലും സംബന്ധിക്കും.
Read more
തുടര്‍ന്നു തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി ഹയാത്ത് റീജന്‍സിയില്‍ ആണ് താമസിക്കുക. 17ന് ഉച്ചയ്ക്കു 12ന് കവടിയാര്‍ ഉദയ് പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ കുടുംബശ്രീയുടെ ഇരുപത്തഞ്ചാം വാര്‍ഷികം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ മറ്റു രണ്ടു പദ്ധതികളും ഇതേ ചടങ്ങില്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. ഉച്ചഭക്ഷണത്തിനു ശേഷം ലക്ഷദ്വീപിലേക്ക് പോകും. ലക്ഷദ്വീപിലും രണ്ടു ദിവസത്തെ സന്ദര്‍ശനമാണ് രാഷ്ട്രപതിക്കുള്ളത്. ദ്വീപിലെ വികസന പദ്ധതികള്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.