എ.കെ ആന്റണിയുടെ ഡ്രൈവര്‍ ഔദ്യോഗിക വസതിയില്‍ ആത്മഹത്യ ചെയ്തു

മുന്‍ പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണിയുടെ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. ഡല്‍ഹിയിലെ കൃഷ്ണ മേനോന്‍ മാര്‍ഗിലുള്ള ആന്റണിയുടെ ഔദ്യോഗിക വസതിയിലാണ് സംഭവം.

ഇന്ന് രാവിലെയാണ് ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തിത്. ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.