ഇ.എം.എസിന്റെ ഫോട്ടോ തറയിലിട്ട് പൊട്ടിച്ചത് യൂത്ത് കോണ്‍ഗ്രസാണെന്ന് ക്യാപ്‌സ്യൂള്‍ ഇറക്കാം, ഏറ്റെടുക്കാന്‍ അന്തം കമ്മികളുണ്ടാകും: വി.ടി ബല്‍റാം

സിപിഎമ്മിന്റെ വട്ടിയൂര്‍ക്കാവിലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത സംഭവത്തെ പരിഹസിച്ച്  വി ടി ബല്‍റാം. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്തത് എസ്എഫ്‌ഐ. കെപിസിസി ഓഫീസിലേക്ക് അക്രമം അഴിച്ചുവിട്ടത് എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും. പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തലയറുത്ത് കല്ലില്‍ കയറ്റിവച്ചത് എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും സിപിഎമ്മുമാണ്.

അതിനാല്‍ ഒറ്റക്കാര്യമേ ചെയ്യാനുള്ളൂ. ഇഎംഎസിന്റെ ഈ ഫോട്ടോ തറയിലിട്ട് പൊട്ടിച്ചത് യൂത്ത് കോണ്‍ഗ്രസാണെന്ന് ഒരു ക്യാപ്‌സ്യൂള്‍ ഇറക്കാം. ഏറ്റെടുക്കാന്‍ അന്തം കമ്മികള്‍ ധാരാളമുണ്ടാവുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്തത് എസ്എഫ്‌ഐ. കെപിസിസി ഓഫീസിലേക്ക് അക്രമം അഴിച്ചുവിട്ടത് എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും. പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തലയറുത്ത് കല്ലില്‍ കയറ്റിവച്ചത് എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും സിപിഎമ്മും.

എകെജി സെന്ററിലേക്ക് പടക്കരൂപത്തിലുള്ള ആറ്റം ബോംബ് എറിഞ്ഞതിന്റെ കാരണഭൂതര്‍ ആരാണെന്ന് ജയരാജനും ശ്രീമതിക്കും പോലീസിനും നാട്ടുകാര്‍ക്കും അറിയാം. പക്ഷേ പറയൂല.
ഇപ്പോഴിതാ സിപിഎം ഓഫീസ് അടിച്ചുതകര്‍ത്ത് വീണ്ടും ഡിവൈഎഫ്‌ഐ.

ഒറ്റക്കാര്യമേ ചെയ്യാനുള്ളൂ. ഇഎംഎസിന്റെ ഈ ഫോട്ടോ തറയിലിട്ട് പൊട്ടിച്ചത് യൂത്ത് കോണ്‍ഗ്രസാണെന്ന് ഒരു ക്യാപ്‌സ്യൂള്‍ ഇറക്കാം. ഏറ്റെടുക്കാന്‍ അന്തം കമ്മികള്‍ ധാരാളമുണ്ടാവും.

Read more