റിസോര്‍ട്ട് വിവാദത്തില്‍ മാധ്യമങ്ങളെ പഴിപറഞ്ഞ് ഇപി ജയരാജന്‍. ആരും തനിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും വിവാദം സൃഷ്ടിക്കുന്നത് മാധ്യമങ്ങളാണെന്നും ഇപി വിമര്‍ശിച്ചു. താന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് ആരും പറഞ്ഞിട്ടില്ല. വിവാദങ്ങള്‍ക്ക് പിന്നില്‍ ആരെന്ന് മാധ്യമങ്ങള്‍ തന്നെ കണ്ടെത്തണമെന്നും ഇ പി ജയരാജന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
വിവാദങ്ങള്‍ക്ക് പിന്നിലാരാണെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണം, മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിയുള്ളൂ എന്ന മുഖ്യമന്ത്രിയുടെ ശൈലി കടമെടുത്താണ് ഇപി സംസാരിച്ചത്. തനിക്കെതിരെയുള്ള ആരോപണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ബോംബേറ് വരെ ഉണ്ടായിട്ടില്ലേ എന്നും ഇ പി ജയരാജന്‍ ചോദ്യമുന്നയിച്ചു.
വ്യക്തിഹത്യയ്ക്കായി വാര്‍ത്തകള്‍ സൃഷ്ടിക്കരുതെന്ന് പറഞ്ഞ ഇ പി ജയരാജന്‍, വിവാദത്തിന് പിന്നില്‍ ആരാണെന്ന് മാധ്യമങ്ങള്‍ തന്നെ കണ്ടെത്തണണെന്നും കൂട്ടിച്ചേര്‍ത്തു. എല്ലാ കാര്യങ്ങളും പരിശോധിക്കാനുള്ള ശേഷി സിപിഎമ്മുണ്ടെന്നും പാര്‍ട്ടിയിലും പ്രവര്‍ത്തകരിലുമാണ് ഏറ്റവും വിശ്വാസമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Read more
റിസോര്‍ട്ട് വിവാദത്തില്‍ മാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കാനാണ് സിപിഎം തീരുമാനം. മാധ്യമങ്ങളുമായി ഒരു തരം ചര്‍ച്ചയും വേണ്ടെന്നും സംസ്ഥാന സമിതിയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.