പൂരങ്ങളും മേളങ്ങളും പെരുന്നാളുകളും... കാണാൻ പോകുന്നത് കോവിഡിന്റെ പൊടിപൂരം: ജേക്കബ് പുന്നൂസ്

കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ പൂരങ്ങളും മേളങ്ങളും പെരുന്നാളുകളും പോലുള്ള പൊതുപരിപാടികൾ നടത്തുന്നതിനെതിരെ മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്. ഒരു വർഷത്തിലധികം സമയം കിട്ടിയിട്ടും കോവിഡിനെ പ്രതിരോധിച്ചു ജീവിത ശൈലി മാറ്റാൻ നമുക്ക് കഴിഞ്ഞില്ല. എല്ലാം പഴയതുപോലെയാകും എന്ന അബദ്ധ പ്രതീക്ഷ നാം വെച്ചു പുലർത്തുന്നു. കോവിഡിനെ പിടിച്ചുകെട്ടും, അടച്ചിട്ടു പൂട്ടും എന്നൊക്കെ നമ്മൾ വ്യാമോഹിക്കുന്നു. ജീവിത ശൈലി മാറി വ്യാപക വാക്‌സിനേഷൻ വർധിപ്പിച്ചു ഐ.സി.യു സൗകര്യങ്ങളും ഓക്സിജനും സുലഭമാക്കിയുമേ നമുക്ക് നിലനിൽപ്പുള്ളൂ എന്നും ജേക്കബ് പുന്നൂസ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഒരു ദിവസം മാത്രം രണ്ടര ലക്ഷം. ആദ്യ രണ്ടര ലക്ഷംഎത്താൻ 2020 january 30 മുതൽ നാലുമാസമെടുത്തു. ഇന്നിപ്പോൾ ഇന്ത്യയിൽ ഒരു ദിവസം രണ്ടര ലക്ഷം. കേരളത്തിൽ മാത്രം 14000 കേസുകൾ. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കേരള നിരക്ക്.
അടുത്ത രണ്ടാഴ്ച അതിരൂക്ഷവ്യാപനമോ?
ഒരു വർഷത്തിലധികം സമയം കിട്ടിയിട്ടും കോവിഡിനെ പ്രതിരോധിച്ചു ജീവിത ശൈലി മാറ്റാൻ നമുക്ക് കഴിഞ്ഞില്ല. എല്ലാം പഴയതുപോലെയാകും എന്ന അബദ്ധ പ്രതീക്ഷ നാം വെച്ചു പുലർത്തുന്നു. കോവിഡിനെ പിടിച്ചുകെട്ടും, അടച്ചിട്ടു പൂട്ടും എന്നൊക്കെ നമ്മൾ വ്യാമോഹിക്കുന്നു. ജീവിത ശൈലി മാറി വ്യാപക വാക്‌സിനേഷൻ വർധിപ്പിച്ചു icu സൗകര്യങ്ങളും ഓക്സിജൻ ഉം സുലഭമാക്കിയുമേ നമുക്ക് നിലനിൽപ്പുള്ളൂ. പൂരങ്ങളും മേളങ്ങളും പെരുന്നാളുകളും മത്സരിച്ചാഘോഷിച്ചാൽ, കാണാൻ പോകുന്നത് കോവിഡിന്റെ പൊടിപൂരം! സൂക്ഷിച്ചാൽ ദുഖിക്കേണ്ട!

Read more